ന്യൂദല്‍ഹി: രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് പലതും തിരുത്താന്‍ കൂടിയാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് പേടിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീം മതസ്ഥര്‍ വന്നാല്‍ മാത്രമേ രാജ്യം മതനിരപേക്ഷമാകുകള്ളു എന്ന നിലപാടല്ല ബfജെപിയുടേത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിന് മേലുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
അതേസമയം ഉള്‍ഫ അടക്കമുള്ള തീവ്ര സ്വഭാവമുള്ള വിഘടനവാദ സംഘടനകള്‍ അസ്സമില്‍ നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. ത്രിപുരയില്‍ താത്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. രണ്ട് ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തിവെക്കുക.
















