തിരുവനന്തപുരം: കേരള സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, വ്യക്തികള്‍, സംഘടനകള്‍/ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. കേരളത്തില്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ്. സര്‍ക്കാര്‍ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയാണ് അപേക്ഷകള്‍ വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
അവാര്‍ഡുകളും, പ്രശസ്തിപത്രവും ലഭിച്ചവരുടെ വിവരങ്ങള്‍ ചുവടെ:
വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍: അവാര്‍ഡ്- അപ്പോളോ ടയേഴ്‌സ്, തൃശൂര്‍. പ്രശസ്തിപത്രം: കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് ചവറ.
ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍: അവാര്‍ഡ്- വാഗാവുറൈ ഫാക്ടറി, കണ്ണന്‍ദേവന്‍ ഹില്‍ പ്‌ളാന്റേഷന്‍സ് ലിമി., മൂന്നാര്‍.
ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍: അവാര്‍ഡ്- ബി.ഇ.എം.എല്‍ ലിമിറ്റഡ്, പാലക്കാട് കോംപ്ലക്‌സ്.
കെട്ടിടങ്ങള്‍: അവാര്‍ഡ്- അലയന്‍സ് ടെക്‌നോളജി, തിരുവനന്തപുരം. പ്രശസ്തിപത്രം: വൈദ്യരത്‌നം പി. എസ്. വാരിയര്‍ ആയുര്‍വേദ കേളേജ്, കോട്ടക്കല്‍.
വ്യക്തികള്‍: അവാര്‍ഡ്-. കെ. മധുകൃഷ്ണന്‍, ഹര്‍ബല്‍ ഹെറിറ്റേജ് ഹോം, പീരുമേട്. വി. ജയപ്രകാശ്, കാവ്യതീര്‍ത്ഥം, കൊയിലാണ്ടി.
സംഘടനകള്‍ / സ്ഥാപനങ്ങള്‍: അവാര്‍ഡ്- ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ല. പ്രശസ്തിപത്രം- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, തിരുവനന്തപുരം, സൊസൈറ്റി ഓഫ് റൂറല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തുരുത്തിക്കര.
ഡിസംബര്‍ 18 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിതരണം ചെയ്യും.
















