തിരുവനന്തപുരം: സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ ആദ്യം നന്നായതിനു ശേഷം മറ്റുള്ളവരെ ഉപദേശിക്കണമെന്ന് ഷമ്മി തിലകന്. സിനിമാ താരം ഷെയ്ന് നിഗത്തിന്റെ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം. സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം. എങ്കിലേ നേതൃത്വം പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കൂ. മുതിര്‍ന്നവരെ കണ്ടാണ് പുതിയ തലമുറയിലുള്ളവര്‍ പഠിക്കുന്നത്. ഇപ്പോഴുള്ള കാര്യങ്ങള്‍ പറയാന്‍ മുതിര്‍ന്ന തലമുറയ്ക്ക് യോഗ്യതയുണ്ടോയെന്ന് ചിന്തിക്കണമെന്നും ഷമ്മിതിലകന്‍ പറഞ്ഞു.
നിര്‍മാതാക്കള്‍ മാനസിക രോഗികളാണെന്ന് നേരത്തേ ഷെയ്ന് പ്രസ്താവന നടത്തിയിരുന്നു. പിന്നീട് ഇത് പിന്‍വലിച്ച് ക്ഷമയും ചോദിച്ചു. എന്നാല്‍ ഷെയ്നിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഈ മാസം 19 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം നിര്‍മാതാക്കള്‍ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: