ആഭ്യന്തര മന്ത്രി അമിത് ഷായെ അമേരിക്കന്‍ മണ്ണില്‍ കാലുകുത്തുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന്റെ പ്രസ്താവനയെ ആഘോഷിക്കുകയാണ് ബിജെപി വിരുദ്ധ മാധ്യമങ്ങള്‍. അമിത് ഷായ്ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു എന്ന നിലയിലാണ് അവതരണം. ‘കമ്മീഷന്’ വളരെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതും അമേരിക്കന്‍ ഭരണകൂടത്തിന്റെ നേര്പാതിയുമാണ് എന്നൊക്കെയാണ് പ്രചാരണം.
ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെ രൂക്ഷവിമര്‍ശിച്ച അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന് നിഗമനങ്ങള്‍ക്ക് അടിസ്ഥാനമോ ആധികാരികതയോ ഇല്ല എന്നതാണ് സത്യം. പത്ര വാര്‍ത്തകളുടേയും ചില ക്രിസ്ത്യന്‍ സംഘടനകള്‍ നല്കുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടു നല്‍കുകയാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന കമ്മീഷന് ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്.സി.ആര്.എഫ്) ചെയ്യുന്നത്. അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലെ മത സ്വാതന്ത്യത്തെക്കുറിച്ചാണ് കമ്മീഷന് പഠിക്കുന്നത്.
കമ്മീഷന് ഇന്ത്യയില്‍ പ്രവേശനാനുമതി പോലുമില്ല. എല്ലാ വര്‍ഷത്തേയും റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയില്‍ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ചയക്കും ചര്ച്ചയക്കും അവസരം കിട്ടാത്തതിലുള്ള അതൃപ്തി രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഇതേ വരെ ഇന്ത്യ പ്രവേശനാനുമതി നല്‍കിയിട്ടില്ല. കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലങ്കിലും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് പരിഗണിക്കാറുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദിക്ക് വിസ നിഷേധിച്ചതിനു പിന്നില്‍ കമ്മീഷന് റിപ്പോര്‍ട്ടും കാരണമായി.
ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് പാസ്സായാല്‍ അത് ”തെറ്റായ ദിശയിലേക്കുള്ള അപകടകരമായ യാത്ര”യാണെന്ന് കമ്മീഷന് പറയുന്നത്. ബില്ല് കൃത്യമായും മതത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരെ വിഭജിക്കുന്നതെന്നും ബില്ല് പാസ്സായാല്‍ അമിത് ഷായ്ക്ക് എതിരെയും മറ്റ് പ്രധാനനേതാക്കള്‍ക്ക് എതിരെയും ഉപരോധങ്ങള്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കണം എന്നുമാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണ് ബില്ല് എന്നാണ് കമ്മീഷന് പ്രസ്താവന പറയുന്നത്.
അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍ പ്രക്രിയയെയും, പിന്നീട് ദേശവ്യാപകമായി പൗരത്വ റജിസ്റ്റര്‍ കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞതിനെയും യുഎസ് കമ്മീഷന് രൂക്ഷമായി വിമര്‍ശിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വപരീക്ഷ നടത്തുകയാണ്. ഇതിലൂടെ മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന പ്രകിയയാണ് നടക്കുക എന്നുമാണ് കമ്മീഷന് പറയുന്നത്.
അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ഇന്ത്യ ഒരിക്കലും അംഗീകരിക്കാറില്ല. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ മൂന്നാമതൊരു രാജ്യത്തിനോ സമിതിക്കോ ഇടപെടാന്‍ അവകാശമില്ലെന്നാണ് എക്കാലത്തോയും നിലപാട്. അത് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ വിധികളുടേയും തെറ്റായ വിവരങ്ങളുടേയും അടി്സഥാനത്തിലുള്ള നിലനില്പില്ലാത്ത പ്രസ്താവനയെന്നാണ് വിദേശകാര്യ വകുപ്പ് കമ്മീഷനു മറുപടി നല്‍കിയത്.
ഇന്ത്യയെകുറിച്ചുള്ള അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് കമ്മീഷന് ചെയര്മാന് തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയില്‍ മത സ്വാതന്ത്ര്യം താഴേക്കു പോകുന്നു എന്നതായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്ന്ദധ സംഘടനകള്‍ രജിസ്ട്രര്‍ ചെയ്യണമെന്ന ചട്ടം കൊണ്ടു വന്നത് ന്യൂനപക്ഷ വിവേചനമാണ്. പകുതിയിലധികം സംസ്ഥാനങ്ങളില്‍ മതമാറ്റ വിരുദ്ധ നിയമം കൊണ്ടു വന്നതും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്നമാണെന്നും ഒക്കെയായിരുന്നു റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്. പത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിയാണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയില്‍ വന്‍ തോതില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും ഹിന്ദുത്വ ശക്തികളില്‍ നിന്ന് ക്രിസ്ത്യാനികള്‍ സുരക്ഷാ ഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇന്ത്യയില്‍ പ്രവേശിക്കാന്‍ കമ്മീഷന് അനുമതി നല്‍കാത്തതിനേയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ടിനൊപ്പം തന്നെയാണ് തന്റെ വിയോജനകുറിപ്പ് ചെയര്മാന് ടെന്‍സിങ് ഡോര്ജെഎഴുതിയത്.
ഇന്ത്യയിലെ മതസ്വാതന്ത്യ സാഹചര്യം താഴേയ്ക്കു പോകുന്ന പ്രവണതയാണ് എന്ന കണ്ടെത്തലിനോട് ബഹുമാനപൂര്‍വം വിയോജിക്കുന്നു എന്നാണ് ടെന്‍സിങ് ഡോര്‍ഗെ എഴുതിയത്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ജനകൂട്ടം ആക്രമണങ്ങളെ ഭരണകൂടം പ്രോത്സസാഹിപ്പിക്കുന്നു എന്നതും ചില സംസ്ഥാനങ്ങള്‍ മതം സ്വാതന്ത്യം ഹനിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നു എന്നതും ശരിയല്ലന്നും എഴുതിയ ഡോര്‍ജെ,ശക്തമായ ജനാധിപത്യ, നീതിന്യായ വ്യവസ്ഥയുള്ള ഒരു തുറന്ന സമൂഹമാണ് ഇന്ത്യയെന്നും വ്യക്തമാക്കി. പുരാതന കാലം മുതല്‍ വ്യത്യസ്ഥ ഭാഷകളേയും വിശ്വാസങ്ങളേയും സംസ്ക്കാരങ്ങളേയും ഉള്‍ക്കൊള്ളുന്ന വലിയ നാഗരികതയാണ് ഇന്ത്യയുടേതെന്നും ടിബറ്റന്‍ അഭയാര്‍ത്ഥിയായി 30 വര്‍ഷം ഇന്ത്യയില്‍ താമസിച്ച തനിക്ക് രാജ്യത്തെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും ടെന്‍സിങ് ഡോര്‍ജെ വിയോജനക്കുറിപ്പില്‍ എഴുതി.
എട്ട അംഗം കമ്മീഷനിലെ ഇന്ത്യന്‍ വംശജയായ അംഗം അനുരാധാ ഭാര്‍ഗ്ഗവയും, സമ്പന്നവും ബഹുസ്വരവും ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമായ ഇന്ത്യയുമായി അടുത്തതും ക്രിയാത്മകവുമായ ഇടപെടല്‍ ആവശ്യമാണെന്നു പറഞ്ഞ് റിപ്പോര്‍ട്ടില്‍ വിയോജന കുറിപ്പ് എഴുതി..
അത്തരമൊരു കമ്മീഷന്റെ പത്രക്കുറിപ്പ് മഹാ സംഭവമായി ആഘോഷിക്കുന്നതില്‍ കാര്യമൊന്നുമില്ല. നരേന്ദ്ര മോദിയെ വിലക്കണമെന്ന് പറയാന്‍ ധൈര്യപ്പെടാതെ അമിത്ഷായെ മൂക്കില്‍ കയറ്റണം എന്നു പ്രസ്താവിച്ചതില്‍ തന്നെയുണ്ട് എല്ലാം. മോദിയെ കുറിച്ച് പറഞ്ഞാല്‍ പണികിട്ടുമെന്ന് യാഥാര്‍ഥ്യം.
വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ ഫെഡറല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ മുന്‍പും വിവാദമായിട്ടുണ്ട്. പ്രാചീനസംസ്കാരങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മതത്തിന്റെ അധിനിവേശനത്തിനും പ്രചാരണത്തിനും ഗൂഡാലോചന നടത്തുന്ന സംവിധാനം മാത്രമാണ് ഫെഡറല്‍ കമ്മീഷന് എന്നത് അവരുടെ ഇതുവരെയുള്ള എല്ലാ ഇടപെടലുകളിലൂടെയും ബോധ്യമായിട്ടുള്ള വസ്തുതയാണ്. ഗോദ്രയില്‍ 58 ഹിന്ദുക്കളെ ട്രയിനില്‍ ചുട്ടുകൊന്നതിനെ അപകടമെന്നു വിശേഷിപ്പിച്ചതും സ്വാമി ലക്ഷമണാന്ദയുടെ കൊലപാതകത്തെ ന്യായീകരിച്ചതും ചിലതുമാത്രം.
(കമ്മീഷന്റെ 2018 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 174 മുതല്‍ 181 വരെ 8 പേജുകളാണുള്ളത് ഇന്ത്യയെകുറിച്ച് പരാമര്‍ശിക്കുന്നത്. അവസാന പേജില്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞ് ചെയര്മാന് ടെന്‍സിങ് ഡോര്‍ജെ എഴുതിയ വിയോജന കുറിപ്പിന്റെ പൂര്‍ണ്ണ രൂപം)
‘മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്ത്യ അഭിസംബോധന ചെയ്യണം. എന്നാല്‍ ഇന്ത്യയിലെ മത സ്വാതന്ത്ര്യ സാഹചര്യം മോശമായി തുടരുന്നു, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട അക്രമത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു,ശക്തവും നിരന്തരവുമായി നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ പങ്കാളികളാകുന്നു എന്നിങ്ങനെയുള്ള വീക്ഷണങ്ങളോട് ഞാന്‍ ബഹുമാനപൂര്‍വ്വം വിയോജിക്കുന്നു
ശക്തമായ ജനാധിപത്യ, നിയമ വ്യവസ്ഥയുള്ള തുറന്ന സമൂഹമാണ് ഇന്ത്യയുടേത്. ഇവിടെ നിലനില്‍ക്കുന്ന സംസ്കാരവും മഹത്തരമാണ്. പുരാതന കാലം മുതല്‍ക്ക് ഇന്ത്യയില്‍ നിരവധി വിശ്വാസങ്ങളും, ബഹു ഭാഷയും നിലനില്‍ക്കുന്നുണ്ട്. ടിബറ്റന്‍ അഭയാര്‍ത്ഥിയായി 30 വര്‍ഷത്തോളം ഞാന്‍ ഇന്ത്യയില്‍ താമസിച്ചിട്ടുണ്ട്. ഈ കാലയളവല്‍ രാജ്യത്തിന്റെ എല്ലാ നല്ല വശങ്ങളും കണ്ടറിഞ്ഞിട്ടുണ്ട്.
ചില സ്പര്ദ്ദകളും കണ്ടിട്ടുണ്ട്.നിര്‍ഭാഗ്യവശാല്‍ മത വേര്‍തിരിവും അധികാര വടംവലിയും ഇന്ത്യാ പാക്കിസ്ഥാന് വിഭജനത്തിലേക്കും നയിച്ചു എന്നുമാത്രമല്ല, ചിലപ്പോഴൊക്കെ ഗുരുതരമായ മതസ്വാതന്ത്യം ലംഘനവും കലാപവും ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.. ഇതൊഴിച്ചാല്‍ ഇന്ത്യ ബഹുസ്വരതയുള്ള മതേതര രാജ്യമാണ്. ടിബറ്റന്‍ ആത്മീയാചാര്യന് ഇന്ത്യയുടെ വൈവിധ്യങ്ങളായ മത വിശ്വാസങ്ങളേയും ഐക്യവും, മതേതര ഐക്യം എന്നിവയെ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. എല്ലാ വിശ്വാസികളും അവിശാസികളും തമ്മില്‍ ആഗോള ഐക്യത്തിനായി ഇത് പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്വയം പ്രതിജ്ഞാബദ്ധമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിലായാണ് ഞാന്‍ ഇന്ത്യയില്‍ താമസിച്ചത്. ടിബറ്റന്‍ അഭയാര്‍ത്ഥി എന്ന നിലയില്‍ മതപരമായ അവകാശങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ എനിക്കിവിടെ എല്ലാവിധ സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈന ചിട്ടയായും വളരെ മോശമായും തുടര്‍ച്ചയായും ടിബറ്റന്‍ മതം, ഭാഷ, സംസ്കാരം, പരിസ്ഥിതി എന്നിവ നശിപ്പിക്കാനാണ് പ്രവര്‍ത്തിച്ചത്.എന്നിരുന്നാലും, ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും പൂര്‍ണ്ണ പിന്തുണ കാരണം ടിബറ്റന്‍ മതവും ഭാഷയും സംസ്കാരവും ഇന്ത്യയില്‍ അഭിവൃദ്ധി പ്രാപിക്കുന്നു.
ടിബറ്റന്‍ അമേരിക്കന്‍ എന്ന നിലയില്‍ എന്റെ പല പുസ്തകങ്ങളിലും, ഇന്ത്യ സന്ദര്‍ശിച്ച് അവിടെ മത വിശ്വാസങ്ങള്‍ക്ക് നല്കുന്ന സ്വാതന്ത്ര്യവും അവര്‍ തമ്മിലുള്ള ഐക്യവും കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബീഹാര്‍ ബുധുപുരില് മുസ്ലിം ഗ്രാമം അവിടത്തെ ഹിന്ദു കുടുംബത്തിനായി ക്ഷേത്രം പണിയാന്‍ ഭൂമി നല്‍കിയിരുന്നു. പഞ്ചാബില്‍ ക്ഷേത്രസ്വത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുകയും ഹിന്ദു, സിഖ് സമൂഹം പള്ളി പണിയാന്‍ സഹായങ്ങളും നല്‍കിയിരുന്നു. ഇതെല്ലാം ഇന്ത്യയില്‍ മാത്രമാണ് ഉള്ളത്. ഹൈദരാബാദില്‍ ചില്കൂര് ബാലാജി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന് സി.എസ് രംഗരാജന് ദലിത് യുവാവായ ആദിത്യ പരാശ്രിയെ ചുമലില്‍ ചുമന്ന് ശ്രീകോവിന്റെ അകത്തേക്ക് കൊണ്ടുപോയപ്പോള്് വലിയൊരു ജനക്കൂട്ടം ആഹ്ലാദിച്ചു. ലുധിയാനയിടെ ഒരു ഗ്രാമത്തിലെ പഴയ മുസഌം പള്ളി പുനര്‍നിര്‍മ്മിച്ചത് സിഖുകാരാണ്. സിഖ് ഗുരുദ്വാരയിലെ ജോലികള്‍ക്ക് സഹായം നല്‍കിയത് ഹിന്ദുക്കളും മുസല്ംങ്ങളുമാണ്. വിവിധ മത വിശ്വാസികളുടെ ആഘോഷങ്ങളായ ദീപാവലി. ദസറ, റാഖി, ഗുരുപുരബ്, ഈദ് തുടങ്ങിയവ ജാതി മത ഭേദമില്ലാതെ ജനങ്ങള്‍ ഒത്തൊരുമിച്ചാണ് ആഘോഷിക്കുന്നത്.ഈ സംഭവങ്ങള്‍ പറയുന്നത് ഇന്ത്യയുടെ ബഹുമുഖ നാഗരികത, മതസ്വാതന്ത്ര്യം, പരസ്പര ഐക്യം എന്നിവയാണ് ബഹുസ്വരതയുടെ ഊര്‍ജ്ജസ്വലമായ രാജ്യം എന്ന നിലയില്‍ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാന്‍ മതസ്വാതന്ത്ര്യത്തെ നിരന്തരം ബഹുമാനിക്കുന്നത് തുടരണമെന്ന് ഇന്ത്യയിലെ നേതൃത്വത്തോടും ജനങ്ങളോടും ശക്തമായി അഭ്യര്‍ത്ഥിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: