കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ വേണമെന്ന ദിലീപിന്റെ ആവശ്യത്തെ വിചാരണക്കോടതിയും തള്ളി. അന്വേഷണ സംഘം ശേഖരിച്ച് ഡിജിറ്റല്‍ തെളിവുകള്‍ക്കായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇതിനെ എതിര്‍ക്കുകയാണ് ഉണ്ടായത്. അതിനു സമാനമായി തെളിവുകള്‍ വേണമെങ്കില്‍ കാണാം അല്ലാതെ പകര്‍പ്പ് കൈമാറാന്‍ പറ്റില്ലെന്നാണ വിചാരണക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണ സംഘം ശേഖരിച്ച 32 ഡിജിറ്റല്‍ തെളിവുകളുടെ സമ്പൂര്‍ണ പകര്‍പ്പ് നല്‍കണമെന്നാണ് ദിലീപ് വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേസില്‍ നേരിട്ട് ബന്ധമില്ലാത്തവരുടെ മൊബൈല്‍ ഫോളുകളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ അടക്കം പ്രതിഭാഗം ദുരുപയോഗം ചെയ്യുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാമെന്നല്ലാതെ കയ്യില്‍ തരാനാകില്ലെന്ന് വിചാരണക്കോടതി അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മാര്‍ട്ടിന്‍, വിജേഷ്, പ്രദീപ് എന്നിവരും ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പ്രാസിക്യൂഷന്‍ ഇതിനേയും ശക്തമായി എതിര്‍ത്തതോടെ വിചാരണക്കോടതി ജാമ്യാപേക്ഷയും റദ്ദാക്കി. അതിനിടെ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ ഒമ്പതാം പ്രതി സനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പാലായില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കവേയാണ് ഇയാള്‍ പിടിയിലായത്.
















