ന്യൂദല്‍ഹി: മോദിജി പ്രധാനമന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വിവേചനം ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ പൗരത്വ ബില്‍ അവതരിപ്പിക്കവെയാണ് അദ്ദേഹം വിഷയത്തിലെ കേന്ദ്രത്തിന്റെ നിലപാട് വ്യകതമാക്കിയത്.
പൗരത്വ ബില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ വാഗ്‌ദ്ധാനം അടക്കമുള്ളവ അംഗീകരിച്ചാണ് ബിജെപിയെ ജയിപ്പിച്ചത്. ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യക്കാരായി തുടരും. അഭയാര്‍ത്ഥികളായ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുന്നുണ്ട്. എന്നാല്‍ വിഷയത്തിലെ നിജ സ്ഥിതി മറ്റൊന്നാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിസോറാമിനെ ബില്‍ ബാധിക്കില്ലെന്നും അമിത് ഷാ അറിയിച്ചു.
ലോകത്താകമാനമുള്ള മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ടതുണ്ടോ? രാജ്യം അങ്ങനെയല്ല മുന്നോട്ടുപോകേണ്ടതെന്നും അമിത് ഷാ ബില്‍ അതരിപ്പിക്കവെ വ്യക്തമാക്കി.
















