Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊള്ളത്തരം പുറത്ത്; സഞ്ജീവ് ഭട്ടിന്റേയും ആര്‍.ബി. ശ്രീകുമാറിന്റേയും ലക്ഷ്യം മോദിയെ വേട്ടയാടല്‍; ഇരുവര്‍ക്കും ഗൂഢലക്ഷ്യം; കലാപം തടയാന്‍ മോദി ശ്രമിച്ചു; സത്യം വ്യക്തമാക്കി നാനാവതി കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 01:12 pm IST
in India

ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച ജസ്റ്റിസ് നാനാവതി- അക്ഷയ് മേത്ത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് നടത്തിയ വേട്ടയാടലുകളുടെ വിവരങ്ങള്‍. കടുത്ത മോദി വിരുദ്ധതയാല്‍ രണ്ടു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തി അസത്യ പ്രചാരണങ്ങളും പൊള്ളത്തരവുമാണ് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നതോടെ തുറന്നുകാട്ടപ്പെടുന്നത്. 2002ല്‍ ഗോധ്രയില്‍ കര്‍സേവകര്‍ സഞ്ചരിച്ച ട്രെയ്‌നിനു തീവച്ചു നിരവധി കര്‍സേവകര്‍ മരിച്ചതിനെ തുടര്‍ന്ന പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമായിരുന്നെന്നാണ് ഇരുവരും ആരോപിച്ചത്. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളും ഇതു വര്‍ഷങ്ങളോളം ഈ ആരോപണം ആവര്‍ത്തിച്ചു പോരുന്നു. സുപ്രീം കോടതി അടക്കം ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും മോദിക്കെതിരായ വേട്ടായാടന്‍ പ്രതിപക്ഷം ഉപേക്ഷിച്ചില്ല. അതിന് ആയുധമാക്കിയത് ആകട്ടെ ആര്‍.ബി.ശ്രീകുമാറിന്റേയും സഞ്ജീവ് ഭട്ടിന്റെയും കള്ളത്തരങ്ങളും. എന്നാല്‍, ഇപ്പോള്‍ നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ശ്രീകുമാറും ഭട്ടുമാണ്. ഇരുവരും മോദിക്കെതിരേ ഉന്നയിച്ച് ആരോപണങ്ങള്‍ പൊള്ളത്തരമെന്നാണ് കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഒപ്പം, കലാപം തടയാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി ആവും വിധം ശ്രമിച്ചു എന്നും കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നു. 

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശിയാണ് ശ്രീകുമാര്‍.1972 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രീകുമാര്‍ 2002ലെ ഗുജറാത്ത് കലാപകാലത്ത് സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിയായിരുന്നു.ഗുജറാത്ത് വംശഹത്യയെക്കുറിച്ചന്വേഷിച്ച നാനാവതി കമ്മീഷനു മുന്‍പാകെ മൊഴി നല്‍കി ശക്തമായ നിലപാടുകളെടുത്തിരുന്നു. കലാപസമയത്ത് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട് . ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കുണ്ടെന്നു കാട്ടിയാണ് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ശക്തമായി വാദിക്കുകയും കലാപത്തിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചു എന്ന് അന്വേഷണത്തില്‍ ബോധ്യമായി എന്നായിരുന്നു ഭട്ടിന്റെ ആരോപണം. പിന്നീട് സഞ്ജീവ് ഭട്ട് 2011 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. 2015ല്‍ ഭട്ടിനെ പോലീസ് സേനയില്‍ നിന്നും പുറത്താക്കി. 

എന്നാല്‍, ഇരുവരും കമ്മിഷനു മുന്നില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്ക് യാതൊരു തെളിവും ഇല്ലെന്നും പലതും പൊള്ളത്തരം മാത്രമാണെന്നും കമ്മിഷന്‍ വിലയിരുത്തി. എതൊക്കെയോ ഗൂഢലക്ഷ്യങ്ങളാണ് ഇരുവര്‍ക്കും ഉള്ളത്. ശ്രീകുമാറിന്റെ പല മൊഴികളും സംശയാസ്പദമാണെന്നും കമ്മിഷന്‍. 

കലാപം അന്വേഷിച്ച നാനാവതി-മേത്ത കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നു രാവിലെയാണു ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആഭ്യന്തരസഹമന്ത്രി പ്രദീപ് സിന്‍ ജഡേജയാണ് റിപ്പോര്‍ട്ട് ഇന്നു നിയമസഭയില്‍ വച്ചത്.  2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ചുകൊണ്ട് നാനാവതി-മേത്ത കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാറിനു 2014 ല്‍ ആണ് സമര്‍പ്പിത്. കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് നാനാവതി ജസ്റ്റിസ് അക്ഷയ് മേത്ത എന്നിവരാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് അന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പന്ത്രണ്ട് വര്‍ഷത്തിനിടെ കമ്മീഷന്‍ 24 തവണ അവധി നീട്ടി ചോദിച്ചിരുന്നു. 2008ല്‍ കമ്മീഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2000ത്തോളം പേജുകളടങ്ങിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കാന്‍ അന്നു ജസ്റ്റിസ് നാനാവതി തയാറായില്ല. തുടക്കത്തില്‍ കെ.ജി. ഷായെ ആയിരുന്നു അന്വേഷണ ചുമതല ഏല്‍പിച്ചിരുന്നത്. എന്നാല്‍ നിരവധി വിമര്‍ശനങ്ങളെ തുടര്‍ന്ന് ജസ്റ്റിസ് കെ.ടി നാനാവതിയെ കൂടെ ഉള്‍പെടുത്തി കമ്മീഷന്‍ വികസിപ്പിക്കുകയായിരുന്നു. 2008ല്‍ കെ.ജി. ഷാ മരിച്ചതിനെ തുടര്‍ന്ന് അക്ഷയ് മേത്തയെ പകരമായി ഉള്‍പ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരേ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.