കൊച്ചി: ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയരായ ടിവി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ എസ്.പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്ര സന്നിധിയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങുകളുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
നേരത്തെ തന്നെ ഇരുവരുടേയും വിവാഹവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ നിരവധി ടിവി പരിപാടികളികളിലൂടെയും അവതാരകയെന്ന നിലയില്‍ ശ്രദ്ധ നേടിയ താരമാണ്. നാടകനടനും കൂടിയായ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകര്‍ക്ക് ശ്രീകുമാറിനെ കൂടുതല്‍ പരിചയം. ഉപ്പും മുളകിലേയും കുട്ടുമാമന്‍ എന്ന ശ്രീകുമാറിന്റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.
















