അഭ്യൂഹങ്ങള്‍ക്കും ചര്ച്ചക്കള്ക്കുമൊടുവില് റെഡ്മി കെ-30 ഇന്ന് പുറത്തിറങ്ങും. ഏതാനും മാസങ്ങള്‍ക്കു മുമ്പെ വിപണിയിലെത്തിയ റെഡ്മി കെ-20 യുടെ പിന്‍ഗാമിയായാണ് റെഡ്മി കെ-30 ചൈനയില്‍ ഇറങ്ങുന്നത്. എന്നാല്‍, അധികം വൈകാതെ തന്നെ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
റെഡ്മി കെ-30 ഔദ്യോഗികമായി ഇന്നാണ് വിപണിയില്‍ എത്തുന്നതെങ്കിലും ഫോണിനെ കുറിച്ചുള്ള സ്പെസിഫികേഷന്സും മറ്റും ടീസറുകളും ഏവര്‍ക്കും സുപരിചിതമാണ്. റെഡ്മി കെ-30 രണ്ട് പതിപ്പുകളിലാകും ലഭ്യമാകുക. ഒരു വേരിയന്റില്‍ സ്നാപ്പ്ഡ്രാഗണ്‍ 730 ജി ചിപ്പോടുകൂടിയ 4ജി ഫോണ്‍ ലഭ്യമാക്കുമ്പോള്‍ മറ്റു വേരിയന്റെുകളില് സ്നാപ്ഡ്രാഗണ്‍ 765 ജി ചിപ്പോടുകൂടിയ 5ജി ഫോണാകും ലഭ്യമാകുക. ആറ് ജിബി റാം, 64 ജിബി സ്റ്റോറേജ് ഉണ്ടാകും.
27 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 4500 എംഎഎച്ച് ബാറ്ററിയും റെഡ്മി കെ-30യുടെ മറ്റൊരു സവിശേഷതയാണ്. സോണിയുടെ 64 മെഗാപിക്സല്‍ ഐഎംഎക്സ് 686 സെന്‍സറോടുകൂടിയ പ്രധാന ക്യാമറയാണ് റെഡ്മി കെ-30യുടെ പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. ഇതിനുപുറമെ 13 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറ, എട്ടു മെഗാപിക്സല്‍ ഡെപ്ത്ത് ക്യാമറയുള്‍പ്പെടെ ക്വാഡ്ക്യാമും ഈ മോഡലിന്റെ ഭാഗമാണ്.
നേര്‍ത്ത ബെസലുകളുള്ള 6.67 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേക്കൊപ്പം 32 മെഗാപിക്സല്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറകളും കെ-30യുടെ ഭാഗമാണ്. 20,000 രൂപയാണ് ഈ മോഡലിന്റെ വില പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: