കൊച്ചി: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും, കോടതികളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018ലെ ലൈംഗിക പീഡനക്കേസില്‍ വിധി പറയവെ ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പോക്സോ കേസുകളിലടക്കം വ്യക്തമായ തെളിവുകളില്ലാതെ ആരെയും പ്രതി ചേര്‍ക്കരുത്. നിരപരാധികള്‍ പ്രതികളാകുന്ന സാഹചര്യം ഉണ്ടായാല്‍ അവരായിരിക്കും പിന്നീട് യഥാര്‍ത്ഥ ഇരകളായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
കോട്ടയം പാമ്പാടിയില്‍ ബസുടമ മോശമായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് ആണ് കോടതി പരിഗണിച്ചത്. സ്കൂള്‍ ബസില്‍വെച്ച് വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ അടിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ബസിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: