ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരസ്യപോരിനൊരുങ്ങി മാവേലിക്കര യൂണിയന്‍ പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസു.
സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എന്‍ഡിപിയിലും എസ്എന്‍ ട്രസ്റ്റിലും കോടികളുടെ അഴിമതി നടത്തിയെന്നുമാണ് സുഭാഷ് വാസുവിന്റെ ആരോപണം. ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റേയും പിന്നീട് തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സമുദായ എല്ലാത്തിനും മറുപടി നല്‍കുമെന്നും കാര്യങ്ങള്‍ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നും സുഭാഷ് വാസുവിന്റെ ആരോപണത്തോട് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ ഒട്ടുമിക്ക യൂണിയനുകളും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവര്‍ത്തനത്തില്‍ കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും സുഭാഷ് വാസുവും അനുകൂലികളും പറയുന്നു. 136 യുണിയനുകളില്‍ 90 യൂണിയനുകള്‍ ഒപ്പമുണ്ടെന്നാണ് അവകാശവാദം. അടുത്തമാസം ഇവരുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് നീക്കം. മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ കൂടി വിമതപക്ഷത്ത് ഉണ്ടെന്നാണ് സൂചന.
















