തിരുവനന്തപുരം: നടന് ഷെയ്ന് നിഗം പ്രവര്‍ത്തിക്കുന്നത് തന്നിഷ്ടപ്രകാരമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്. ഷെയ്ന് സ്വന്തം വഴിക്ക് നീങ്ങുമ്പോള്‍ പ്രൊഡൂസേഴ്സ് അസോസിയേഷന് എന്തുറപ്പാണ് തങ്ങള്‍ക്ക് നല്‍കാനാവുക എന്ന് ബി. ഉണ്ണികൃഷ്ണന് ചോദിച്ചു. . ഷെയ്ന് ഈ നിലപാട് തുടരുന്നിടത്തോളം ഫെഫ്ക ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് തയ്യാറല്ലെന്നും ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
നടന് ഷെയ്ന് നിഗമുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് താരസംഘടനയായ എഎംഎംഎയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും ഇന്നലെ പിന്മാറിയിരുന്നു. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയ്ന്റെ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയുമാണ് സിനിമാ സംഘടനകളെ ചൊടിപ്പിച്ചത്. ഐഎഫ്എഫ്കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയായിരുന്നു ഷെയ്നിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള മനോരോഗ പ്രസ്താവന.
ഷെയ്നും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് ‘അമ്മ’ മുന്നിട്ടിറങ്ങിയിരുന്നു. സെക്രട്ടറി നടന് സിദ്ദിഖിന്റെ വീട്ടില്‍ കൂടിക്കാഴ്ച്ചയും നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഫെഫ്ക ഭാരവാഹികളുമായി ഇന്നലെ ചര്‍ച്ച നടക്കേണ്ടതായിരുന്നു. അതിനിടയിലാണ് പുതിയ പ്രതിസന്ധി. നിര്‍മാതാക്കളുടെ സംഘടനയ്ക്കും ഇതേ നിലപാടാണ്. തിരുവനന്തപുരത്ത് നടന് നടത്തിയ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയും കണക്കിലെടുത്താണ് തീരുമാനം. നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ബി. രാഗേഷാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കവെ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് ഷെയ്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണ്. തനിക്ക് റേഡിയോ പോലെ അങ്ങോട്ട് ഒന്നും പറയാനാവാതെ കേട്ടുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും താന്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയാറാവുന്നില്ലെന്നും ഷെയ്ന് പറഞ്ഞിരുന്നു. ചിത്രത്തിന്റെ കരാര്‍ അടക്കമുള്ള രേഖകള്‍ മന്ത്രി എ.കെ. ബാലനു കൈമാറി തന്റെ ഭാഗം വിശദമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: