ചക്കുളത്തുകാവ് (ആലപ്പുഴ): ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തില്‍ വൃതശുദ്ധരായ ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ച് ഭഗവതീകടാക്ഷം നേടാനെത്തും. ഇന്നലെ തന്നെ ക്ഷേത്രപരിസരത്തും സമീപ്രദേശങ്ങളിലും സ്ത്രീകളുടെ വന്‍തിരക്കാണ്. ക്ഷേത്രപരിസരങ്ങള്‍ കുടാതെ 70 കിലോമീറ്റര്‍ ദൈര്‍ഘൃത്തിലാണ് ദേവിക്ക് പൊങ്കാലയര്‍പ്പിക്കുക.
രാവിലെ 8.30ന് വിളിച്ചു ചൊല്ലി പ്രാര്‍ഥന, ഒമ്പതിന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ നിര്‍വഹിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോള്‍ പൊങ്കാലയ്‌ക്ക് തുടക്കം കുറിച്ച് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. 11ന് അഞ്ഞൂറിധികം വേദപണ്ഡിതരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5.30ന് മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യാതിഥിയായിരിക്കും. ദക്ഷിണാഫ്രിക്കയില്‍ എംപി ആയ കേശവം അനില്‍ പിള്ളയെ ആദരിക്കും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും.
















