മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ മറ്റു പോസ്റ്ററുകള്‍ പോലെ തന്നെ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പോലീസ് കഥപറയുന്ന ആക്ഷന്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്ററില്‍ അര്‍ബാസ് ഖാനെയും മോഹന്‍ലാലിനെയും കാണാം. വേദാന്തം ഐപിഎസ് എന്ന കഥാപാത്രമായിയാണ് ബോളിവുഡ് താരം അര്‍ബാസ് ഖാന് ബിഗ് ബ്രദറിലെത്തുന്നത്. എന്നാല്‍, സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്മാന് എന്ന ചിത്രത്തിനു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിയറ്റ്നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം.
റജീന, സത്ന ടൈറ്റസ്, ജനാരദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ് ജോസ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. സിദ്ദിഖിനു പുറമെ ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, ജെന്‍സോ ജോസ്, വിശാഖ് രാജന് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപക്ക് ദേവാണ് ബിഗ് ബ്രദറിന്റെ സംഗീതം ചെയ്തിരക്കുന്നത്. ജനുവരിയിലാണ് സിനിമയുടെ റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: