കോഴിക്കോട്: തിരുവമ്പാടി മുത്തപ്പന്‍പുഴക്ക് സമീപം മാവോയിസ്റ്റ് സാനിധ്യം. ആയുധധാരികളായാണ് ഇവര്‍ സ്ഥലത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. മുത്തപ്പന്‍പുഴ തുറക്കല്‍ ജോജുവിന്റെ വീട്ടിലാണ് സംഘം എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാത്രി 8.30 മുതല്‍ 10.30 വരെയാണ് ഇവര്‍ വീട്ടിലുണ്ടായിരുന്നത്. മൂന്നംഗസംഘത്തില്‍ ഒരാള്‍ മലയാളിയാണ്. മറ്റു രണ്ടു പേര്‍ കര്‍ണ്ണാടക, തമിഴ്നാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെ മാവോയിസ്റ്റ് സാനിധ്യത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















