തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികള്‍ മാറ്റിവയ്‌ക്കില്ല. സംസ്ഥാനം നല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. അത് അടിസ്ഥാനസൗകര്യ വികസനത്തിന് തടസ്സമാകാതെ നോക്കുകയാണ് ഇപ്പോള്‍. ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങള്‍ തള്ളിയാണ് പിണറായി വിജയന്‍ ഇപ്പോള്‍ രംഗത്ത് എത്തിയത്.
യുവാക്കള്‍ക്കു വേണ്ടിയായിരുന്നു താന്‍ ജപ്പാന്‍ കൊറിയ ടൂറുകള്‍ നടത്തിയതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈ സന്ദര്‍ശനം വന്‍ വിജയമായിരുന്നു. ജപ്പാനില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാന്‍ തന്റെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും അദേഹം അവകാശപ്പെട്ടു.
ഈ യാത്ര യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ യുവജനതയെ മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഒന്നാണ്. അതുകൊണ്ടു തന്നെ, യാത്രയിലെ ഓരോ കൂടിക്കാഴ്ചയും നമ്മുടെ യുവാക്കള്‍ക്ക് ഗുണകരമായി ഭവിക്കുന്നു എന്നുറപ്പു വരുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അന്താരാഷ്‌ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കള്‍ക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ ഈ യാത്രയുടെ ഫലമായി കൈക്കൊണ്ടിട്ടുണ്ടെന്ന് പിണറായി പറഞ്ഞിരുന്നു.
















