കൊച്ചി: സംസ്ഥാനത്ത് 75 ശതമാനം ബൂത്തുകളില്‍ ബിജെപി കമ്മിറ്റികള്‍ രൂപീകരിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ഒരാഴ്ചയ്‌ക്കുള്ളില്‍ അത് 92 ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയോജകമണ്ഡലം അധ്യക്ഷന്മാരെ 21, 22 തീയതികളിലും ജില്ലാ അധ്യക്ഷന്മാരെ 30ന് മുന്‍പും സംസ്ഥാന അധ്യക്ഷനെ ജനുവരി ആദ്യവാരവും തെരഞ്ഞെടുക്കും. സംഘടനാ തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗവും സംസ്ഥാന നേതൃയോഗവും ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് സംസ്ഥാനത്ത് ബിജെപി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. അടല്‍ജിയുടെ ജീവിത സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ബൂത്ത്, പഞ്ചായത്ത് അടിസ്ഥാനത്തില്‍ അന്ന് സേവനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്താഷ്, ഒ. രാജഗോപാല്‍ എംഎല്‍എ, മുന്‍ അധ്യഷന്‍ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, എം. ഗണേശ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
















