തിരുവനന്തപുരം: മദ്രസകളെ പോഷിപ്പിച്ചും ക്ഷേത്രങ്ങളിലെ മതപാഠശാലകളെ നിരുത്സാഹപ്പെടുത്തിയും പിണറായി സര്‍ക്കാരിന്റെ വര്‍ഗീയ കാര്‍ഡ്. ക്ഷേത്ര മതപാഠശാലകളില്‍ ഹൈന്ദവ വിശ്വാസം പഠിപ്പിക്കുന്ന അധ്യാപകന് 500 രൂപ നല്‍കുമ്പോള്‍ മദ്രസ അധ്യാപകര്‍ക്ക് 6000 രൂപയും മറ്റു ആനുകൂല്യങ്ങളും പെന്‍ഷനും. മദ്രാസ അധ്യാപകരുടെ നിലവിലെ ശമ്പളം യുപിസ്‌കൂള്‍ അധ്യാപകരുടെ തലത്തിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യത്തോടും സര്‍ക്കാര്‍ അനുകൂലം.
ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ വെറും 183 മതപാഠശാലകള്‍ മാത്രമാണുള്ളത്. സര്‍ക്കാരിന്റെ കീഴില്‍ വരുന്ന മറ്റു ദേവസ്വങ്ങളില്‍ മതപാഠശാലകള്‍ പേരിനുമാത്രം. ഒരു മതപാഠശാലയിലെ പ്രധാനാധ്യാപകനുമാത്രമാണ് 500 രൂപ ലഭിക്കു. 2011 സെന്‍സര്‍ പ്രകാരം കേരളത്തില്‍ 54.73 ശതമാനം ഹിന്ദുക്കളുണ്ട്. മുസ്ലിങ്ങള്‍ 18.36 ശതമാനം. ഭൂരിപക്ഷത്തിന്റെ മതം പഠിക്കുന്ന സാഹചര്യം നിരുത്സാഹപ്പെടുത്തുകയും ന്യൂനപക്ഷങ്ങള്‍ക്ക് മദ്രസകള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ചു വോട്ട് ബാങ്കിന്റെ നേട്ടം കൊയ്യാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്.
കേരളത്തിലെ മദ്രസ അധ്യാപകരുടെ ക്ഷേമത്തിന് ക്ഷേമനിധി ബില്‍ സര്‍ക്കാര്‍ പാസാക്കി. അവര്‍ക്ക് പെന്‍ഷന്‍ 7500 രൂപയുമാക്കി. ഇതെല്ലാം രാജ്യത്ത് കേരളത്തില്‍ മാത്രമാണെന്നതും സവിശേഷത. ഇതിന് പുറമെ മദ്രസ അധ്യാപകരുടെ ശമ്പളം വളരെ കുറവാണെന്നും അത് യുപി സ്‌കൂള്‍ അധ്യാപകരുടേതിനു തുല്യമായ തസ്തികയാക്കി ഉയര്‍ത്തണമെന്നും ശമ്പളം പരിഷ്‌കരിക്കണമെന്നുമുള്ള ആവശ്യവും നിയമസഭയില്‍ മുസ്ലിം എംഎല്‍എമാര്‍ ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ മുഖം തിരിച്ചില്ല. ശമ്പളം 26,000 രൂപയായി ഉയര്‍ത്തണമെന്നാണ് മുസ്ലിം സംഘടനകളുടെയും മത നേതാക്കളുടെയും ആവശ്യം.
കേരളത്തില്‍ 21,683 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നെന്ന് മദ്രാസ അധ്യാപക ക്ഷേമനിധി ബില്‍ പാസാകുന്ന വേളയില്‍ മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കിയിരുന്നു. ഒരു ജില്ലയില്‍ 1549 മദ്രസകള്‍, ഒരു പഞ്ചായത്തില്‍ ഇരുപത്തിരണ്ടോളം മദ്രസകള്‍. സംസ്ഥാനത്തെ ഒരോ വാര്‍ഡിലും ഒന്നിലധികം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ 2,04,683 മദ്രസ അധ്യാപകര്‍ ഉണ്ട്. രാവിലെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മദ്രസ ക്ലാസുകള്‍. അതുകൊണ്ടു തന്നെ അധ്യാപകര്‍ മറ്റു ജോലികള്‍ക്കും പോകുന്നു. സമൂഹത്തില്‍ ഇരട്ടശമ്പളം കൈപറ്റുന്ന അപൂര്‍വം ആളുകളില്‍ ഭൂരിഭാഗമായി മദ്രസഅധ്യാപകര്‍ മാറുകയാണ്.
രണ്ടു ലക്ഷത്തോളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കി മതപഠനത്തിന്റെ പേരില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോര്‍ത്തുന്നത്. മതപഠനം സര്‍ക്കാര്‍ ചെലവിലാകുമ്പോള്‍ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ മത പാഠശാലകള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലേയെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിലും മറ്റു വിവിധ കോണുകളില്‍ നിന്നും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: