‘സ്ഥിത പ്രജ്ഞന് ഭവാന്’ അങ്ങേ
നമിപ്പൂ പരമാദരം!
ഗീതാപ്രോജ്വല വാക്യാര്‍ത്ഥ-
പടുവേ! ഗുരവേ നമഃ
ലാളിത്യമാര്ന്നമല്ലിന്റെ
ഒറ്റമുണ്ടില്‍ പൊതിഞ്ഞതാം
ബ്രഹ്മചര്യം മുറ്റിനില്ക്കാം
പൊന്നിന് തിടമ്പിനെത്തൊഴാം
വൈഷ്ണവം! ശാന്തഹൃദയം
തീഷ്ണമായ മനീഷയും
‘ശ്വനിചൈവ ശ്വപാകേ ച
പണ്ഡിതഃ സമദര്ശിനാഃ
അറിവിന്നരി നിവേദ്യത്താല്‍
ഭാരതീ സന്നിധിക്കെഴും
പൂജ ചെയ്ത മഹാപ്രാജ്ഞാ
ദേശികേന്ദ്രാ നമിപ്പു ഞാന്‍
കേതുശൈലേശ്വരിക്കെന്നും
മാലകോര്ത്തൊരു കൈകളാല്‍
പൈതങ്ങള്ക്കക്ഷരം നല്കി
പ്പാലിച്ചോരെ തൊഴാം തൊഴാം.
നൂറ്റെട്ടു വത്സരം മന്നില്‍
മുത്തമിട്ടൊരു കാല്‍കളാല്‍
കൊടിക്കുന്നമ്പലം നിത്യം
വലംവെച്ചവരെ തൊഴാം
‘സുപ്രഭാതം’ ചമച്ചോരെന്
സുപ്രസന്ന മനസ്സിനെ
സുസ്മേരം തടവിത്തന്ന
മഹാഗുരുവിനെത്തൊഴാം
അച്യുതം ഭവദാത്മാനം
അദൃശ്യം എന്നു കാണ്കിലും
വൈകുണ്ഠത്തിലിരുന്നേറി
വിശ്വം ദര്ശിച്ചിടുന്നു പോല്‍.
മുരളീധരന് തൃക്കണ്ടിയൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: