ഡിസംബര്‍ 8 മുതല്‍ 14 വരെ
മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
അര്‍ഹമായ സമ്പത്തുകള്‍ ആനുപാതികമായി വന്നുചേരും. ഉന്നതരില്‍നിന്നും സഹായം ലഭ്യമാകും. സര്‍ക്കാര്‍ സംബന്ധമായി പല ഗുണാനുഭവങ്ങളും സിദ്ധിക്കും അവസരങ്ങള്‍ ശരിയാംവണ്ണം ഉപയോഗിക്കും.
ഇടവക്കൂറ്:
കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)
സന്താനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ധനം ചെലവഴിക്കാന്‍ ഇടയാവും. വിദേശയാത്രകള്‍ സഫലീകരിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. അപവാദ ശ്രവണങ്ങള്‍ക്ക് സാധ്യത.
മിഥുനക്കൂറ്:
മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനമാറ്റമുണ്ടാവും. ക്രയവിക്രയങ്ങളില്‍നിന്നും അധികലാഭം പ്രതീക്ഷിക്കാം. പുണ്യക്ഷേത്ര ദര്‍ശനത്തിന് സാഹചര്യം ഉണ്ടാകും. ഭിന്നിച്ചു നില്ക്കുന്ന കുടുംബബന്ധങ്ങള്‍ പുനരേകീകരിക്കുവാന്‍ ഇടയാകും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
അപ്രതീക്ഷിതമായി ധനം കൈമറിഞ്ഞുപോകുന്നതിന് സാധ്യത. സ്നേഹപൂര്‍ണമായ ജീവിതത്തില്‍ സഹായത്തിന്റെ പേരില്‍ ദുഃഖകരമായ അവസ്ഥ വന്നുചേരും. സഞ്ചാരക്ലേശം വര്‍ധിക്കും. പുതിയ തൊഴില്‍ തുടങ്ങാന്‍ സാധിക്കും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. സ്നേഹബന്ധത്തോടുകൂടിയ കൂട്ടായ്മയില്‍ വേര്‍പാടുകള്‍ വന്നു ചേരും. പ്രതീക്ഷിച്ചിരുന്ന ധനാഗമനം മന്ദഗതിയിലാവും. സുഹൃത്തുക്കളില്‍നിന്നും വഞ്ചനാപരമായ അനുഭവങ്ങള്‍ വന്നുചേരും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
ബുദ്ധിപരമായി നേടിയെടുക്കേണ്ട കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയാകും. സഹോദരങ്ങളുമായി മത്സരത്തിനും ധനനഷ്ടത്തിനും സാധ്യത. പലവിധ തൊഴിലുകളിലേര്‍പ്പെട്ട് വിജയിക്കും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
സ്വന്തമായി എടുക്കുന്ന തീരുമാനങ്ങള്‍ പലതും വിനയായി ഭവിക്കും. സ്നേഹബന്ധങ്ങള്‍ ദൃഢപ്പെടുത്താന്‍ സാധിക്കും. മാനസികമായ ആശങ്കകള്‍ നിമിത്തം കുടുംബ ജീവിതം ശിഥിലീകരിക്കാന്‍ ഇടയാകും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
വിവാഹാര്‍ത്ഥികള്‍ക്ക് ആഗ്രഹ സാധ്യത. പുതിയ അറിവുകള്‍ സമ്പാദിക്കാന്‍ അവസരം വന്നുചേരും. അലസതയും അലട്ടലുകളും തുടര്‍ന്നുകൊണ്ടിരിക്കും. ആരോഗ്യസ്ഥിതി മെച്ചമാകും. ഔദ്യോഗിക രംഗത്ത് മത്സരബുദ്ധിയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ നിമിത്തം നഷ്ടങ്ങള്‍ ഉണ്ടാകും.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
കിട്ടിക്കൊണ്ടിരുന്ന ലൗകിക സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടവരുന്നതാണ്. മരാമത്തു പണിയുടെ പൂര്‍ത്തീകരണത്തിന് കൂടുതല്‍ ധനം ചെലവഴിക്കേണ്ടിവരും. സ്വന്തം ധനം യഥേഷ്ടം ഉപയോഗിക്കുന്നതിന് തടസ്സങ്ങള്‍ വന്നുചേരും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ആത്മസന്തോഷത്തിനായി അഗമ്യമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ പ്രേരണയുണ്ടാവും. അവിഹിതമായ ധനം കൈവശം വന്നുചേരും. സ്വന്തമായി എടുക്കുന്ന തീരുമാനങ്ങള്‍ പലതും വിനയായി ഭവിക്കും.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാ തി(3/4)
ഔദ്യോഗിക രംഗത്ത് ഉയര്ച്ചയോടുകൂടിയ സ്ഥാനമാനങ്ങള്‍ അനുഭവപ്പെടും. സ്വന്തം ധനങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നതിന് തടസ്സങ്ങള്‍ വന്നു ചേരും. ഉന്നതരുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
പലപ്രകാരത്തില്‍ സുഖാനുഭവങ്ങള്‍ സിദ്ധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഇടയ്ക്കിടെ അലട്ടുകയും സ്ഥായിയായ രോഗമുക്തിയും ഫലം. രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത.
ഫോണ്‍: 9446942424
പ്രതികരിക്കാൻ ഇവിടെ എഴുതുക: