ന്യൂദല്‍ഹി : സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലിലായശേഷം ജാമ്യത്തില്‍ ഇറങ്ങിയിട്ടുള്ള പി. ചിദംബരമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്ലരസംഗിക്കുന്നതെന്ന് ബിജെപി. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ധന മന്ത്രിയായിരിക്കേ നിരവധി അഴിമതി ആരോപണങ്ങളാണ് പി. ചിദംബരത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ആ വ്യക്തിയാണ് ഇപ്പോ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നതെന്നും ബിജെപി വക്താവ് പ്രതുല്‍ ഷാഹ്ദിയോ അറിയിച്ചു.
മന്‍ മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്തിനേക്കാള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം സുരക്ഷിതമാണ്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറില്‍ ആണെന്നാണ് പി. ചിദംബരം കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. സാമ്പത്തിക അഴിമതിക്കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ ശേഷമാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ച് പ്രസംഗിക്കുന്നത്.
കോണ്‍ഗ്രസ്സിലെ നേതാക്കളില്‍ ചിലര്‍ ചിലപ്പോള്‍ പല കേസുകളില്‍ അകത്തും ജാമ്യത്തിലും ആയിരിക്കും. അതാണ് ആ പാര്‍ട്ടിയുടെ രാഷ്‌ട്രീയം. അതേസമയം ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കാരായ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് പിന്തുണ നല്‍കില്ലെന്നും ഷാഹ്ദിയോ കൂട്ടിച്ചേര്‍ത്തു.
















