മാനന്തവാടി: ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീയെ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നതായി പരാതി. കന്യാസ്ത്രീയുടെ മാതാപിതാക്കള്‍ മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്പില് സമരം നടത്തുമെന്ന് കുടുംബാംഗങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെന്റ് ബെനഡിക്ടന്‍ കോണ്‍ക്ലേവിലെ മക്കിയാട് ബ്രാഞ്ചില്‍ കന്യാസ്ത്രീ ആകാന്‍ ചേര്‍ന്ന് ബാഗ്ലൂര് ബ്രാഞ്ചില്‍ നിന്നും സിസ്റ്റര്‍ ദീപ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ ഏര്ക്കാടും തിരുവണ്ണാമലയിലും രണ്ട് വര്‍ഷം സേവനം ചെയ്യവെ സഭ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ഇംഗ്ലണ്ടിലെ വിവിധ കോണ്‍വെന്റുകളില്‍ സേവനം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ലീവിന് വീട്ടില്‍ വന്ന ദീപ മാനസിക വിഭ്രാന്തി കാണിക്കുകയായിരുന്നു. നിരന്തരം ചോദിച്ചപ്പോള്‍ സീനിയര്‍ സിസ്റ്റര്മാര് ചില മരുന്നുകള്‍ തരുമെന്നും കഴിച്ചില്ലെങ്കില്‍ വഴക്ക് പറയുകയും ചിലപ്പോള്‍ കടുത്ത ശിക്ഷ ഉണ്ടാകുമെന്നും ദീപ പറഞ്ഞു.
അവിടെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കുകയും കുറച്ച് നാളുകള്‍ക്കകം അവളെ കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇന്നാരും ആശ്രയമില്ലാതെ, മരുന്ന് പോലും കഴിക്കാതെ ഇംഗ്ലണ്ടില്‍ വീട്ടുതടങ്കലില്‍ എന്നപോലെ ഒറ്റയ്ക്ക് ജീവിക്കുകയാണ്. രോഗം ഏറെ ഗുരുതരമായി. ദീപയെ നാട്ടില്‍ എത്തിക്കണമെന്ന് നിരന്തരം കോണ്‍വെന്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും കൈമലര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഒന്‍പതിന് ബിഷപ്പ് ഹൗസിനു മുന്പില് സമരം നടത്തുന്നതെന്ന് മാതാപിതാക്കളായ കല്ലറ ജോസും തങ്കമ്മയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: