ഹൈദരാബാദ്: യുവതിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചതിനെ അനുകൂലിച്ച കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രതികള്‍ പോലീസിനെ ആക്രമിച്ചാല്‍ പോലീസിനു തങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട ബാദ്ധ്യതയുണ്ടെന്നും പോലീസിന്റെ നടപടി ശരിയാണെന്നും അദേഹം പറഞ്ഞു. കര്‍ണാടക പോലീസിനുള്ള സന്ദേശം കൂടിയായാണ് യെദിയുരപ്പ ഇക്കാര്യം പറഞ്ഞത്.
വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തിച്ചു കളഞ്ഞ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടെന്നറിഞ്ഞതുമുതല്‍ സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് കേസിലെ നാല് പ്രതികളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി സംഭവം പുനരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെടുന്നത്. െ്രെഡവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവരെയാണ് തെലുങ്കാന പോലീസ് വെടിവെപ്പില്‍ മരിച്ചത്.
കേസില്‍ അടിയന്തിര നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഹൈദരാബാദ് പോലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയും സംഭവ സമയം സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
















