കൊല്‍ക്കത്ത : ബിജെപി ഓഫീസിനു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമം. പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗനാസിലുള്ള ബിജെപിയുടെ ഓഫീസ് തൃണമൂല്‍ ഗുണ്ടകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു.
ഭട്പരയിലെ ബിജെപി എംഎല്‍എ പവന്‍ സിങ്ങിനു നേരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ ബോംബെറിഞ്ഞത്. വിവരമറിയച്ചിതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘത്തിനു നേരെയും ബോംബോറുണ്ടായതായാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിനുശേഷം സ്ഥലത്ത് ഒരു കുട്ടിയെത്തി തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പതാക പെയിന്റ് ചെയിതിരുന്നു. കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ആരോ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തൃണമൂലിന്റെ കൊടി പെയിന്റ് ചെയ്തന്ന് അറിയിച്ചെന്നും പവന്‍സിങ് ആരോപിച്ചു. ഇതുസംബന്ധിച്ച് പോലീസില്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ബോംബുകള്‍ പൊട്ടാഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















