മുംബൈ : ചുമതലയേറ്റ് ഒരാഴ്‌ച്ചയായിട്ടും വകുപ്പുവിഭജനം നടത്താതെ മഹാരാഷ്‌ട്ര ഉദ്ധവ് താക്കറെ സര്‍ക്കാര്‍. സഖ്യ കക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസ്സും തമ്മില്‍ ഇനിയും തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്തതാണ് വകുപ്പു വിഭജനത്തിന് ഇത്രയും കാലതാമസം എടുക്കുന്നത്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കൊപ്പം നവംബര്‍ 28നാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. അധികാരത്തില്‍ എത്തിയശേഷവും വകുപ്പുകള്‍ സംബന്ധിച്ചുള്ള ചരടുവലികള്‍ തുടര്‍ന്നതോടെ ചര്‍ച്ചകളില്‍ തീരുമാനമൊന്നുമാകാതെ ത്രിശങ്കുവിലായി ഉദ്ധവ് സര്‍ക്കാര്‍. ധനം, റവന്യൂ, ഭവന നിര്‍മാണം തുടങ്ങിയ പ്രമുഖ വകുപ്പുകള്‍ വേണമെന്ന ആവശ്യവുമായി എന്‍സിപിയും കോണ്‍ഗ്രസ്സും രംഗത്ത് എത്തിയതോടെയാണ് വകുപ്പ് വിഭജനം എങ്ങും എത്താതെ നീണ്ടുപോകാന്‍ തുടങ്ങിയത്.
അതേസമയം മുഖ്യമന്ത്രി പദം ലഭിച്ചതോടെ വകുപ്പുകള്‍ക്കുവേണ്ടിയുള്ള കടുംപിടിത്തത്തില്‍ നിന്നും ശിവ സേന ഒഴിവായിട്ടുണ്ട്. ത്രികക്ഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ മൂന്‍ തൂക്കം എന്‍സിപിക്കാണ് അതിനാല്‍ താക്കറൈയും ശരത് പവാറും ഇടപെടാതെ പ്രശ്‌നത്തില്‍ തീരുമാനം ഉണ്ടാകില്ലെന്ന് മഹാരാഷ്‌ട്ര മന്ത്രിസഭാഗം അറിയിച്ചു.
മഹാരാഷ്‌ട്ര നിയമസഭാ ശൈത്യകാല സമ്മേളനം ഈ മാസം 16ന് ആരംഭിക്കാനിരിക്കേ മന്ത്രിസഭാ വിഭജനം പൂര്‍ത്തിയാക്കാത്തത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. ശൈത്യകാല സമ്മേളനത്തിനു മുമ്പ് മന്ത്രിസഭാ വികസനവും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
താക്കറെയ്‌ക്കൊപ്പം എന്‍സിപി എംഎല്‍എമാരായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, കോണ്‍ഗ്രസ് എംഎല്‍എ ബലാസാഹെബ് തോറത്, നിതിന്‍ റൗത്, ശിവ്‌സേന എംഎല്‍എമാരായ ഏക്‌നാഥ് ഷിന്‍ഡേ, സുഭാഷ് ദേശായി എന്നിവരാണ് ക്യാബിനറ്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഇവര്‍ക്കുതന്നെ വകുപ്പുകളൊന്നും ലഭിച്ചിട്ടില്ല. പിന്നെ പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പാകെ മന്ത്രിസഭാ വികസിപ്പിക്കുന്നതെങ്ങിനെയെന്നതാണ് ചോദ്യം.
















