കണ്ണൂര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുകയും കശ്മീര്‍, ലഡാക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി മാറുകയും ചെയ്തത് ഇരുസംസ്ഥാനങ്ങളുടേയും കായിക മേഖലയ്ക്ക് ഗുണകരമാണെന്ന് ലഡാക് ബോക്സിംഗ് ടീം പരിശീലകന് സിയാ ഉള് ഹസന് ജന്മഭൂമിയോട് പറഞ്ഞു. കാര്‍ഗിലെ ലേ സ്വദേശിയാണ് ഹസന്. ജമ്മുകശ്മീര്‍ ആയിരുന്ന കാലഘട്ടത്തില്‍ കശ്മീരില്‍ നിന്നുള്ള കായികതാരങ്ങള്‍ക്കായിരുന്നു സംസ്ഥാന ടീമിലും മറ്റും പ്രാമുഖ്യം ലഭിക്കാറ്. എന്നാല്‍ ലഡാക് കേന്ദ്രഭരണപ്രദേശമായതോടെ മേഖലയിലെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലയിലും പ്രദേശത്തിന്റെ വികസനമുന്നേറ്റം സാധ്യമാവുമെന്നാണ് പ്രതീക്ഷയെന്നും സിയാ ഉള് ഹസന് പറഞ്ഞു. ജമ്മുകാശ്മീരിനെ പ്രതിനിധീകരിച്ച് നാല് താരങ്ങളും രണ്ട് ഒഫീഷ്യല്‍സും ലഡാക്കിനെ പ്രതിനിധീകരിച്ച് നാല് താരങ്ങളും ഒരു ഒഫീഷ്യലുമാണ് കണ്ണൂര്‍ മുണ്ടയാട് ഇര്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ബോക്സിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.
കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശവുമായി മാറിയെങ്കിലും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് കൂട്ടായാണ് ഇരു ടീമുകളും കണ്ണൂരിലെത്തി മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലീദ എന്ന മുന്‍ ബോക്സിങ് താരമാണ് കാശ്മീര്‍ ടീമിന്റെ പരിശീലക. കശ്മീരിനു വേണ്ടി ഡെക്കെന്‍ ഡോള്‍ക്കര്‍, സ്റ്റെന്സിംങ് യമോങ്, ടെന്‍സിംങ് യോടോക്, ഫര്‍ഹാന ഏലിയാസ് എന്നിവരും ലഡാക്കിനു വേണ്ടി നിഹ ഭഗത്ത്, നാദിയ, അഞ്ജു, ഹീന ചൗധരി എന്നിവരുമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: