Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാന്‍ രണ്ട്: ചെന്നൈ സ്വദേശി വിക്രത്തെ കണ്ടെത്തി; അഭിനന്ദനമറിയിച്ച് നാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 03:53 am IST
in India

ചെന്നൈ: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ വിക്രത്തെ തകര്‍ന്ന നിലയില്‍ കണ്ടെത്തി. നാസയുടെ ചിത്രങ്ങള്‍ വിശകലനം ചെയ്ത് ഇത് കണ്ടെത്തിയത് ചെന്നൈ സ്വദേശിയും. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചിത്രങ്ങളില്‍ നടത്തിയ വിശകലനത്തിലാണ് മെക്കാനിക്കല്‍ എഞ്ചിനീയറായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചന്ദ്രോപരിതലത്തില്‍ വിക്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ നാസ  അഭിനന്ദിച്ചു.

ചെന്നൈയിലെ ലെനോക്‌സ് ഇന്ത്യ ടെക്‌നോളജി സെന്ററിലെ ഉദ്യോഗസ്ഥനാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഇങ്ങനെ വിക്രത്തിന്റെ  ലാന്‍ഡിങ്ങിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍ ചിത്രങ്ങളില്‍ അസാധാരണമായി എന്തോ ഉണ്ടെന്ന് സുബ്രഹ്മണ്യന്‍ നാസയെ അറിയിച്ചു. തുടര്‍ന്ന് നാസ ഇത് സ്ഥിരീകരിച്ചു. സുബ്രഹ്മണ്യന് നന്ദി അറിയിച്ചു.

”ലാന്‍ഡര്‍ വിക്രത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ നാസയെ അറിയിച്ചതിനു നന്ദി. വിക്രം പതിക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം സ്ഥിരീകരിച്ചു. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി വിക്രം പതിച്ച പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടത്തും. ഇനിയും അവശിഷ്ടങ്ങള്‍ ഉണ്ടോയെന്ന് നോക്കും. ഈ കണ്ടെത്തലിന്റെ അംഗീകാരം സുബ്രഹ്മണ്യനുള്ളതാണ്”, ഓര്‍ബിറ്റര്‍ ദൗത്യത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ അറിയിച്ചു.

ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളും നാസ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ലാന്‍ഡര്‍ വിക്രം ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തേണ്ട സ്ഥലത്ത് നിന്ന് 750 മീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിക്രം ചന്ദ്രനില്‍ പതിച്ചത് മുതല്‍ അതിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നാസ. ഇതിനു വേണ്ടിയുള്ള ആദ്യ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. പിന്നീടാണ് എല്‍ആര്‍ഒ ഉപയോഗിച്ചെടുത്ത ചിത്രങ്ങള്‍ നിരീക്ഷണവിധേയമാക്കുന്നത്. 

ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ കഷണങ്ങളായി കിടക്കുകയാണെന്നാണ് ചിത്രങ്ങളില്‍ നിന്ന് തെളിഞ്ഞത്. ഇത് ഇടിച്ചിറങ്ങിയതു മൂലം ചന്ദ്രോപരിതലത്തില്‍ മേല്‍ മണ്ണ് തെന്നിമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങളിലെ നിറവ്യത്യാസം വിലയിരുത്തിയാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ഇത് കണ്ടെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

Kerala

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.