സര്‍വസ്യ ചാfഹം ഹൃദി
സന്നിവിഷ്ടഃ
മത്തഃ സ്മൃതിജ്ഞാന
മപോഹനം ച
വേദൈശ്ച സര്‍വൈ
രഹമേവ വേദ്യോ
വേദാന്തകൃദ്വേദ
വിദേവ ചാfഹം
(അധ്യായം 15. പുരുഷോത്തമയോഗം. ശ്ലോകം 15 )
അന്വയം:
സര്‍വസ്യ ച ഹൃദി അഹം സന്നിവിഷ്ടഃ മത്തഃ
സ്മൃതിഃ ജ്ഞാനം അപോഹനം ച (ഭവതി )
സര്‍വൈ വേദൈഃ ച, വേദ്യഃ അഹം ഏവ
വേദാന്തകൃത്, വേദവിത് ച അഹം ഏവ
അന്വയാര്ഥം:
എല്ലാറ്റിന്റെയും ഹൃദയത്തില്‍ ഞാനിരിക്കുന്നവനാണ്. എന്നില്‍ നിന്ന് ഓര്‍മയും അറിവും മറവിയുമുണ്ടാകുന്നു. സകലവേദങ്ങളാലും അറിയപ്പെടേണ്ടവന്‍ ഞാന്‍ തന്നെ. വേദാന്തകര്‍ത്താവും വേദത്തെ അറിയുന്നവനും ഞാന്‍ മാത്രമാണ്.
പരിഭാഷ:
വിശ്വരചനയില്‍ സകലതിന്റെയും അന്തര്ഭാഗത്തിരിക്കുന്നത് പരമാത്മാവാണ്. അറിവ്, ഓര്മ, മറവി തുടങ്ങിയ നാനാഭാവങ്ങളും പരമാത്മാവു തന്നെ. സമസ്ത വേദങ്ങളാലും അറിയപ്പെടേണ്ടതും അറിവിന്റെ പരമോദ്ദേശ്യവും എല്ലാ അറിവിനേയും അറിയുന്നതും പരമാത്മാവു മാത്രമാകുന്നു.
പരമാത്മാ വിഭൂതിയുടെ സകല വ്യാപകത്വം കൊണ്ട് ജീവികളൊക്കെയും ഈശ്വരാംശങ്ങള്‍ തന്നെ. ഭേദഭാവന കേവലം ഭ്രമാത്മകം. മുമുക്ഷുകള്‍ സമദര്ശികളായിരിക്കണം.
ഒന്നോര്മിക്കുക. അറിവില്ലാതെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ അനാചാരമേ ആയിരിക്കുകയുള്ളൂ. അപ്രായോഗികമായ അറിവേതും നിരര്‍ഥകമാണ്. ‘ഈശ്വരോ ജീവകലയാ പ്രവിഷ്ടഃ / ഈശ്വരോ ജീവലോകേ ജീവ ഭൂതഃ ‘ എന്നു വേദം.നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും / നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും എന്ന് ശ്രീനാരായണ ഗുരു.
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: