Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദങ്ങള്‍ സംസാരവൃക്ഷത്തിന്റെ ഇലകള്‍

മുകളില്‍ ചുവടുള്ളതും കീഴോട്ടു ശാഖകളോടു കൂടിയതും നാശമില്ലാത്തതുമാണ് സംസാരമാകുന്ന അരയാലെന്ന് ജ്ഞാനികള്‍ പറയുന്നു. യാതൊന്നിന് വേദങ്ങള്‍ ഇലകളാകുന്നുവോ, ഏതൊരുത്തന്‍ അതിനെ (സംസാരവൃക്ഷത്തെ) അറിയുന്നുവോ അവന്‍ വേദത്തെ അറിയുന്നവനാകുന്നു.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Dec 3, 2019, 05:31 am IST
in Samskriti

ഊര്‍ധ്വമൂലമധശ്ശാഖ

മശ്വത്ഥം പ്രാഹുരവ്യയം

ഛന്ദാംസി  യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത്

(അധ്യായം 15. പുരുഷോത്തമയോഗം.ശ്ലോകം 1) 

അന്വയം: ഊര്‍ധ്വമൂലം അധശ്ശാഖം അവ്യയം 

അശ്വത്ഥം (ഇതി) പ്രാഹുഃ ഛന്ദാംസി പര്‍ണാനി യഃ തം വേദ സഃ വേദവിത് 

അന്വയാര്‍ഥം: മുകളില്‍ ചുവടുള്ളതും കീഴോട്ടു ശാഖകളോടു കൂടിയതും നാശമില്ലാത്തതുമാണ് സംസാരമാകുന്ന അരയാലെന്ന് ജ്ഞാനികള്‍ പറയുന്നു. യാതൊന്നിന് വേദങ്ങള്‍ ഇലകളാകുന്നുവോ, ഏതൊരുത്തന്‍ അതിനെ (സംസാരവൃക്ഷത്തെ) അറിയുന്നുവോ അവന്‍ വേദത്തെ അറിയുന്നവനാകുന്നു. 

പരിഭാഷ: ജനനമരണരൂപമായ പ്രപഞ്ചമാണ് സംസാരം. അതിന്റെ ഉത്ഭവസ്ഥാനം/ ചുവട് ബ്രഹ്മപ്രകൃതിയാണ്. ഒരു വിധമല്ലെങ്കില്‍ മറ്റൊരു വിധം സംസാരം / വൃക്ഷം നിലനില്‍ക്കും. അവ്യക്തം മുതല്‍ പഞ്ചഭൂതങ്ങള്‍ വരെയുള്ളതെല്ലാം അതിന്റെ ശാഖകള്‍. വേദമന്ത്രങ്ങള്‍ സംസാരവൃക്ഷത്തിന്റെ ഇലകള്‍. സംസാരവൃക്ഷം മുകളില്‍ ചുവടും കീഴോട്ടു ശാഖകളുമുള്ള ഒരു അരയാല്‍ മരം തന്നെ. സംസാരത്തെ അറിയുന്നവന്‍, അറിയേണ്ടവയെ അറിയുന്നവന്‍ തന്നെ. 

ഈ ശ്ലോകത്തിലെ ‘അശ്വത്ഥം’അതിശക്തമായൊരു പ്രതീകമാണ്. അരയാല്‍ മരങ്ങളുടെ ചുവട്ടില്‍ അശ്വങ്ങള്‍/ കുതിരകള്‍ നിന്നു വിശ്രമിക്കയാല്‍ അശ്വത്ഥം ( അശ്വഃ + സ്ഥഃ ) എന്ന് ഒരു കൂട്ടരുടെ പദനിരുക്തി. ശങ്കരാചാര്യര്‍ നശ്വരം എന്ന അര്‍ഥമാണ് അശ്വത്ഥത്തിന് നല്‍കിയിട്ടുള്ളത്. പരിണാമിയായ പ്രപഞ്ചത്തിന്റെ പ്രതീകം തന്നെ അശ്വത്ഥം. എത്രയെത്ര തലമുറകള്‍ക്ക് ഈ വൃക്ഷം തണലേകിയിരിക്കുന്നു. ഈ സംസാരവൃക്ഷത്തിന്റെ ഇലകള്‍ വേദങ്ങളത്രെ. അറിവാണ് ജീവിതത്തെ മഹനീയമാക്കുന്നത്. ഇലകള്‍ വെട്ടിക്കളഞ്ഞാല്‍ മരത്തിന്റെ വളര്‍ച്ച മുരടിച്ചു പോകും. ഇലകളുടെ ആധിക്യം മരത്തിന്റെ വളര്‍ച്ച ത്വരിതപ്പെടും. അറിവിന്റെ ചക്രവാളം വികസ്വരമാവുമ്പോള്‍ ജീവിതം ഉജ്വലമാകും.

യഃ തം വേദ സഃ വേദവിത്  അതറിയുന്നവന്‍ വേദവിത്ത് ആകുന്നു. മേല്‍പ്രസ്താവിച്ച അരയാല്‍ മരത്തിന്റെ തത്വവും അതിന്റെ പ്രഭവവും അറിയുന്നവനാണ് വേദവിത്ത്, വേദജ്ഞന്‍. അതായത് അറിയേണ്ടതെല്ലാം അറിഞ്ഞവന്‍. ഇഹപരലോകങ്ങളെക്കുറിച്ച്, സത്യമായ ബ്രഹ്മത്തെക്കുറിച്ച്, മിഥ്യയായ ജഗത്തിനെക്കുറിച്ച് അറിയുമ്പോഴാണ് അറിവ് പൂര്‍ണവും അവികലവുമാകുന്നത്. ക്ഷരത്തേയും അക്ഷരത്തേയും അറിയുന്നവനാണ് ജ്ഞാനി, തത്ത്വദര്‍ശി, ക്ഷേത്രവിദ്, വേദവിത്. അറിവിനാണ് ഭാരതീയാധ്യാത്മികശാസ്ത്രം മുന്തിയ പരിഗണന നല്‍കുന്നത്. ‘ നഹിജ്ഞാ നേന സദൃശം’  എന്നും ഗീത. 

ഈ’തലതിരിഞ്ഞ മരം’  ഉപനിഷത്തുകളില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. കഠോപനിഷത്തിലും മുണ്ഡകോപനിഷത്തിലും ഈ വൃക്ഷം നമുക്ക് അടുത്തു കാണാം. ശാങ്കരഭാഷ്യമനുസരിച്ച് മേല്‍പ്പോട്ടു ബ്രഹ്മലോകം വരേയ്‌ക്കും കീഴപ്പോട്ട് സ്ഥാവരം വരേയ്‌ക്കും രണ്ടുമാതിരി ശാഖകള്‍ പോകുന്നുവത്രെ. അസാധാരണമായ അശ്വത്ഥവൃക്ഷത്തിന്റെ പ്രതീകത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന ആധ്യാത്മിക രഹസ്യങ്ങള്‍ നിരവധിയാണ്. ‘വൃക്ഷ ഇവ സ്തബ്‌ധോ ദിവി..’  എന്ന് ശ്വേതം. അതിശക്തമായ വൈദികരൂപകം തന്നെയിത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.