ഹൈദരാബാദ് : ഡോ. പ്രിയങ്ക റെഡ്ഡിയെ അതിക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ വേറിട്ട പ്രതിഷേധ മാര്‍ഗ്ഗവുമായി ആന്ധ്ര ക്ഷേത്രം അധികൃതര്‍. യുവതിക്കു നേരിട്ട ക്രൂര നടപടികളില്‍ രാജ്യം ഒന്നടങ്കം രോഷം കൊള്ളുമ്പോഴാണ് ക്ഷേത്രം അടച്ചിട്ട് ഭാരവാഹികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരിക്കുന്നത്.
20 മനിട്ടോളം ക്ഷേത്രത്തിനകത്തേയ്‌ക്ക് ഭക്തരെ കയറ്റാതെ പ്രവേശനം നിര്‍ത്തിവെയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ ഭക്തരും പുരോഹിതരോടൊപ്പം ക്ഷേത്രത്തിന് പുറത്ത് എത്തി. തുടര്‍ന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്‌ക്കായി മഹാ പ്രദക്ഷിണം എന്ന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഷംഷബാദ് നഗറിലെ കലുങ്കിനടിയില്‍ നിന്നും 70 ശതമാനം കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ചയാണ് യുവതിയെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖവും വായും പൊത്തി കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ മൃതദേഹം കത്തിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. നാല് പേര്‍ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിടുണ്ട്.
യുവതിയെ കാണാതായ ബുധനാഴ്ച രാത്രി തന്നെ പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ പോലീസ് അലംഭാവം കാണിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന് ആരോപിച്ചാണ് നടപടി. രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരേയും സബ് ഇന്‍സ്‌പെക്ടറെയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
















