ഏറ്റുമാനൂര്‍: ആരോഗ്യമേഖലയില്‍ കേരളം മുന്‍പന്തിയിലാണെന്ന് അഭിമാനിക്കുന്നവര്‍ ബിന്ദുവിന്റെ കണ്ണീരിനും കൂടി ഉത്തരം പറയണം. ഒരു ചെറിയ മുഴ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഈ വീട്ടമ്മ എഴുന്നേറ്റിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്. ചികിത്സാ പിഴവെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍.
കാണക്കാരി പഴമേല് അജികുമാറിന്റെ ഭാര്യ ബിന്ദു അജികുമാര്‍ (41) ആണ് നാലുമാസമായി ചലനശേഷി നഷ്ടപ്പെട്ട് ശയ്യാവലംബിയായത്. ചെവിവേദനയ്ക്കാണ് ബിന്ദു മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗത്തില്‍ ചികിത്സ തേടിയത്. പരിശോധനകള്‍ക്ക് ശേഷം ഡോക്ടറുടെ നി
ര്‍ദേശ പ്രകാരം എംആര്‍ഐ സ്കാന്‍ ചെയ്തു. കണ്ണിന്റെ രണ്ട് ഞരമ്പുകള്‍ക്കിടയില്‍ ചെറിയ മുഴ കണ്ടു. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി ഇഎന്‍ടിയില്‍ നിന്നും ന്യൂ
റോളജി വിഭാഗത്തിലേക്ക് വിട്ടു.
തുടര്‍ന്ന് പത്തു ദിവസം ആശുപത്രിയില്‍ കിടത്തി. പല പരിശോധനകളും നടത്തി. പിന്നീട് ശസ്ത്രക്രിയയ്ക്ക് തീരുമാനിച്ചു. ആഗസ്ത് ഒമ്പതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ മുഴയായതിനാല്‍ മൂക്കില്‍കൂടി ശസ്ത്രക്രിയ ചെയ്താല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആഗസ്ത് 19നായിരുന്നു ശസ്ത്രക്രിയ. രാവിലെ ഏഴിന് ഓപ്പറേഷന് തിയേറ്ററില്‍ കയറ്റിയ ബിന്ദുവിനെ വൈകിട്ട് ആറിന് ഐസിയുവിലേയ്ക്ക് മാറ്റി. പത്തു ദിവസം ഐസിയുവില്‍. പിന്നെ ഡിസ്ചാര്‍ജ് ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ബിന്ദു സംസാരിക്കുകയോ ചലിക്കുകയോ ചെയ്തിട്ടില്ല. ഐസിയുവിലെ പരിചരണം വീട്ടില്‍ നല്കിയാല് മതിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. പതിമൂന്നു ദിവസത്തിന് ശേഷം മെഡി. കോളേജില്‍ വീണ്ടുമെത്തി. സോഡിയത്തിന്റെ അളവ് കുറഞ്ഞതാണെന്നും ഐസിയുവിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പത്തൊമ്പതു ദിവസം വീണ്ടും ഐസിയുവില്‍. ഈ സമയത്ത് ബിന്ദുവിനെ കാണാന്‍ ആരേയും അനുവദിച്ചില്ല. ഇതിനിടയില്‍ ഏഴ് സിടി സ്കാനും ഒരു എംആര്‍ഐ സ്കാനും എടുത്തു. ബിന്ദുവിന് ഒരു കുഴപ്പവുമില്ലെന്നും വീട്ടില്‍ കൊണ്ടുപോയ്ക്കൊള്ളാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പക്ഷെ ഇപ്പോഴും ബിന്ദുവിന് നടക്കാനോ ചലിക്കാനോ കഴിയുന്നില്ല. ദ്രവരൂപത്തിലുള്ള ഭക്ഷണമേ കഴിക്കാന്‍ കഴിയൂ.
പിന്നീട് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ബിന്ദുവിനെ പരിശോധിച്ചു. ഞരമ്പിന് ഇടയിലുള്ള മുഴ ഇപ്പോഴും ഉണ്ടെന്നും വലതുവശത്ത് കഴുത്തിന്റെ ഭാഗത്തുള്ള ഞരമ്പ് മുറിഞ്ഞുപോയതാണെന്നുമാണ് അവരുടെ നിഗമനം. അതുകൊണ്ടാണ് കഴുത്ത് നേരെ നി
ല്ക്കാത്തത്. ഞരമ്പിലെ മുഴ ചെറുതാണെന്നും മരുന്ന് കഴിച്ചാല്‍ മാറുന്നതായിരുന്നുവെന്നും ഇവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നു. ഇനി ബിന്ദുവിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരവ് പ്രയാസമാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഭാര്യ കിടപ്പായതോടെ സ്വകാര്യ ബസിലെ ഡ്രൈവറായ അജിത്ത് കുമാര്‍ ജോലിക്ക് പോകാതെയായി. അജിത്തിന്റെ വൃദ്ധമാതാവിന് ബിന്ദുവിനെ പരിചരിക്കാനുള്ള ആരോഗ്യവുമില്ല. നാട്ടുകാരുടെ സഹായത്താലാണ് ഈ നി
ര്‍ദ്ധന കുടുംബം ജീവിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളാണ്. ഐടിഐയില്‍ പഠിക്കുന്ന അമലും പത്താംക്ലാസില്‍ പഠിക്കുന്ന അഖിലും. പ്രതിസന്ധി ഘട്ടത്തില്‍ ഈ കുടുംബം സുമനസ്സുകളില്‍ നിന്ന് സഹായം ആഗ്രഹിക്കുന്നുണ്ട്. അജിത്ത്കുമാറിന്റെ ഫോണ്‍-9605441561
പ്രതികരിക്കാൻ ഇവിടെ എഴുതുക: