തണുത്ത് വിറക്കുകയാണ് ലഡാക്കിലെ ലേ… മൈനസ് 6.3 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ കഴിദിവസം രേഖപ്പെടുത്തിയത്. അതായത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില. ഇതോടെ രാജ്യത്തെ ഏറ്റവും തണുപ്പുള്ള സ്ഥലമായി ലേ മാറുകയും ചെയ്തു.
കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കുകയും കൂടി ചെയ്തതോടെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇവിടെയില്ല. അതുകൊണ്ട് തന്നെ പുതുമഞ്ഞ് വീഴ്ച കാണാന്‍ ധാരാളം സന്ദര്‍ശകരും ലഡാക്കിലേക്കെത്തുന്നുണ്ട്.
ശൈത്യകാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ മൈനസ് 25 മുതല്‍ മൈനസ് 30 വരെയാണ് സാധാരണ ലഡാക്കിലെ താപനില. ജമ്മു കശ്മീരില്‍ സീസണിലെ താപനില ശരാശരിയേക്കാള്‍ കാര്യമായി കുറഞ്ഞതിന് ശേഷം ഊഷ്മാവ് നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ലേ കൂടാതെ, കാശ്മീരിലെ ഗുല്‍മാര്‍ഗ്, വടക്കന്‍ കാശ്മീരിലെ കാര്‍ഗില്‍ എന്നിവയും രാത്രിയിലെ താപനിലയില്‍ പൂജ്യം രേഖപ്പെടുത്തിയിരുന്നു. ഗുല്‍മാര്‍ഗില്‍ മൈനസ് 3.8, കാര്‍ഗിലില്‍ മൈനസ് 1.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗുല്‍മാര്‍ഗ് ഉള്‍പ്പെടെയുള്ള ജമ്മു കാശ്മീരിലെയും ലഡാകിലെയും ഉയര്‍ന്ന ഉയരത്തില്‍ പുതിയ മഞ്ഞുവീഴ്ചയുണ്ടായതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, അതേസമയം നവംബര്‍ 21 നും 23 നും ഇടയില്‍ സമതലങ്ങളില്‍ ഭാഗികമായി നേരിയതും മിതമായതുമായ മഴയും പെയ്തിരുന്നു. നവംബര്‍ 27 മുതല്‍ രണ്ട് കേന്ദ്രഭരണ പ്രദേശത്തും (ലഡാക്ക്, ജമ്മു-കാശ്മീര്‍) മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമെന്നാണ് കാലവസ്ഥ പ്രവചനം. തൊട്ടരികിലൂടെ ബ്യാസ് നദി ഒഴുകുന്നു, അകലെ മലകള്‍, കൂടെ മഴയും, അതൊരു ഒന്നൊന്നര കാഴ്ച തന്നെ ആയിരുന്നു. ഇതേസമയം വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയും മറ്റും കൂടാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. ഡീസല്‍ വാഹന യാത്രികര്‍ക്ക് ലേ- ലഡാക്ക്, കാര്‍ഗില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ഇന്ധനം ഇന്ത്യന്‍ ഓയില്‍ തയ്യാറാക്കിയുണ്ട്.
മൈവസ് 33 ഡിഗ്രി സെല്‍ഷ്യസിലും ഉറഞ്ഞുപോകാത്ത ഡീസലാണ് ഇന്ത്യന്‍ ഓയില്‍ ലഡാക്കിലേക്ക് വാഹനയാത്ര നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നവര്ക്കായി തയ്യാറാക്കിയിരിക്കുന്നത്. വടക്ക് കുണ്‍ലൂന്‍ മലനിരകള്‍ക്കും തെക്ക് ഹിമാലയപര്‍വ്വതനിരകള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ലഡാക്ക്. അതിര്‍ത്തിക്കപ്പുറം തിബറ്റും ചൈനയുമാണ്. ഇന്തോ-ആര്യന്, തിബറ്റന്‍ വംശജരാണ് ഇവിടത്തെ നിവാസികള്‍. ബഹുഭൂരിപക്ഷവു ബുദ്ധമതക്കാരായ ഇവിടെ മുസ്ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിശ്വാസികളുമുണ്ട്. ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. സമുദ്ര നിരപ്പില്‍ നിന്നും 11,483 അടി (3,500 മീ.) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയിലേക്ക് 434 കി.മീ നീളമുള്ള ശ്രീനഗര്‍- ലേ ദേശീയ പാതയും, 473 കി.മീ നീളമുള്ള മണാലി – ലേ ദേശീയ പാതയും ബൈക്ക് യാത്രികരുടെയും സഞ്ചാരികളുടെ സ്വപ്ന പാതയാണ്. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങള്‍ കൊണ്ടും വര്‍ഷത്തില്‍ കുറഞ്ഞ കാലം മാത്രമെ തുറക്കാറുള്ളു.
ഇന്ത്യയുടെ വടക്കേ അതിര്‍ത്തി കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക്. നേരത്തെ ജമ്മു-കാശ്മീരില്‍ ഉള്‍പ്പെട്ടിരുന്ന ലഡാക്ക് അടുത്ത കാലത്താണ് കേന്ദ്രഭരണപ്രദേശമായത്. ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക്. സില്‍ക്ക് റൂട്ടുകളുടെ ഭാഗമായിരുന്നു ലഡാക്കിലെ പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെയാണ് തിബറ്റ ഭാഷയില്‍ ‘ഉയര്‍ന്ന പാതകളുടെ ഭൂമി’ എന്നര്‍ത്ഥം വരുന്ന ‘ലഡാക്ക്’ എന്ന പേര് ഈ പ്രദേശത്ത് ലഭിക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: