തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ച് വീണ്ടുമെത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണെന്നും സംസ്ഥാന ഇന്റലിജന്‍സ് പരാജയമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
ഇന്നലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു. തുടര്‍ന്ന് ഇന്ന് മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ എത്തുകയും കൂടി ചെയ്തപ്പോള്‍ അത് ഗൂഢാലോചനയ്‌ക്കല്ലാതെ തരമില്ല. സര്‍ക്കാര്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണ്. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ അനുഭവിച്ചതാണ്. ഗൂഢാലോചന നടന്നിട്ടുണ്ട്. പുലര്‍ച്ചെ ഇവര്‍ വന്നപ്പോള്‍ വഴിയില്‍ വച്ച് ഒപ്പം കൂട്ടിയതല്ല. അത്തരം കാര്യങ്ങള്‍ ഇവിടുത്തെ ഇന്റലിജന്‍സിന് അറിയാന്‍ കഴിഞ്ഞില്ല. അങ്ങനെയുള്ള നീക്കങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത്തരം സംവിധാനങ്ങള്‍ സംസ്ഥാനത്ത് എന്തിനാണ്. കടലില്‍ തിരയെണ്ണാന്‍ പൊക്കൂടെയെന്നും ടീച്ചര്‍ ചോദിക്കുന്നു.
ബിന്ദു അമ്മിണി മന്ത്രി ബാലന്റെ ഓഫീസിലെത്തിയത് എന്തിനാണെന്ന് ബാലന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ ശശികല ടീച്ചര്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനക്കെതിരെയും ആഞ്ഞടിച്ചു. ഭക്തരോടൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ ആചാരലംഘനത്തിനെതിരെയുള്ള ചെയ്തികള്‍ കണ്ടാല്‍ വെറുതെ ഇരിക്കില്ല. അതുകൊണ്ട് തന്നെ അത്തരം വാര്‍ത്തകള്‍ ആദ്യം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക അവരായിരിക്കുമെന്നും ജന്മഭൂമിയോട് സംസാരിക്കവെ ടീച്ചര്‍ വ്യക്തമാക്കി.
ആക്ടിവിസ്റ്റുകളെ പോലീസ് മടക്കി അയച്ചെ മതിയാകൂ. അവര്‍ മടങ്ങി പോയേ പറ്റൂ. ഭക്തരുടെ ആത്യന്തികമായ ആവശ്യം ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ കയറരുത് എന്നത് മാത്രമാണ്. പോലീസിന്റെ നടപടികള്‍ നടകമാകാതിരിക്കണമെന്നാണ് ആഗ്രഹം. ഇനിയും ഭക്തരുടെ ക്ഷമ പരീക്ഷിക്കരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ഇന്ന് നവംബര്‍ 26, ഭീകരര്‍ മുംബൈയിലെ താജ് ഹോട്ടല്‍ ആക്രമിച്ച ദിവസം. അന്ന് മുംബൈയിലാണെങ്കില്‍ ഇന്ന് ശബരിമലയിലേക്കായിരുന്നു നുഴഞ്ഞുകറ്റത്തിന് ശ്രമം. ഇസ്ലാമിക ആരാധനാലയങ്ങളില്‍ കയറാന്‍ നിയമപരമായ പ്രശ്‌നങ്ങളൊന്നുമില്ല. അവിടെ വിശ്വാസം മാത്രമാണ് ആധാരം. അവിടെ വിശ്വാസത്തിന്റെ ആചാരം സംരക്ഷിക്കുന്നതിന് ഈ മാവോവാദികള്‍ക്കും മറ്റുള്ളവര്‍ക്കും ആക്ഷേപമില്ലെങ്കില്‍ ശബരിമലയില്‍ മാത്രമെന്താണ് ഇവര്‍ വരുമെന്ന് ശഠിക്കുന്നത്. വിശ്വാസം മാത്രം അനുശാസിച്ചിട്ടും, നിയമത്തിന്റെ ഒരു പ്രതിബന്ധവുമില്ലാഞ്ഞിട്ടും ഇസ്ലാമിക ആരാധനാലയങ്ങളില്‍ മാത്രം എന്തുകൊണ്ട് ഇത്തരക്കാര്‍ കടന്നുകയറ്റം നടത്തുന്നില്ല. അപ്പോള്‍ ഇത്തരക്കാരുടെ ലക്ഷ്യം ഭരണഘടനയോട് കൂറു പുലര്‍ത്തുകയോ, സ്ത്രീസമത്വമോ ഒന്നുമല്ല. ഹിന്ദു വിരുദ്ധത ഒന്നു കൊണ്ട് മാത്രമാണ് ഇത്തരം ചെയ്തികള്‍ക്ക് ഇവര്‍ മുതിരുന്നതെന്നും ശശികല ടീച്ചര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: