Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫഡ്‌നാവിസ് മുഖ്യമന്ത്രി; അജിത് പവാര്‍ ഉപമുഖ്യമന്ത്രി

കെ.സുജിത് by കെ.സുജിത്
Nov 24, 2019, 02:31 am IST
in India

ന്യൂദല്‍ഹി: അവിശുദ്ധ സഖ്യത്തിലൂടെ മഹാരാഷ്‌ട്രയില്‍ അധികാരത്തിലേറാനുള്ള കോണ്‍ഗ്രസ്സിന്റെയും ശിവസേനയുടെയും മോഹം തകര്‍ത്ത് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എന്‍സിപി എംഎല്‍എമാരുടെ പിന്തുണയോടെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ഇന്നലെ രാവിലെ എട്ട് മണിക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതിന് മുന്നോടിയായി പുലര്‍ച്ചെ 5.47ന് രാഷ്‌ട്രപതി ഭരണം പിന്‍വലിക്കുന്ന വിജ്ഞാപനത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്സും ശിവസേനയും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണം പ്രഖ്യാപി

ക്കാനിരിക്കെയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് 

അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി ഞെട്ടിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഈ മാസം 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. 

ബിജെപി ഇതര സര്‍ക്കാരിനായി പരിശ്രമിച്ച എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ മരുമകനായ അജിത് പവാറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. അജിത് പവാറിന്റേത്  വ്യക്തിപരമായ തീരുമാനമാണെന്നും എന്‍സിപി

യുടേതല്ലെന്നും ശരദ് പവാര്‍ പറഞ്ഞു. 10, 11 എംഎല്‍എമാര്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല. അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ശരദ് പവാറിന്റെ അനുമതിയോടെയാണ് അജിത് ബിജെപി

യുമായി ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുമായി അജിത് നടത്തിയ ചര്‍ച്ചകളില്‍ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും പങ്കെടുത്തിരുന്നതായാണ് സൂചന. ബിജെപിക്കെതിരായ സഖ്യ ചര്‍ച്ചകള്‍ ചൂടുപി

ടിച്ചുനില്‍ക്കുമ്പോള്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചിരുന്നു. തനിക്കൊന്നുമറിയില്ലെന്ന ശരദ് പവാറിന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സും സേനയും വിശ്വസിച്ചിട്ടില്ല. 

ഫഡ്‌നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.  അഞ്ച് വര്‍ഷവും ബിജെപി സഖ്യം ഭരിക്കുമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. ശിവസേന ജനവിധിയെ അപമാനിച്ചു. സ്ഥിരതയുള്ള സര്‍ക്കാരാണ് സംസ്ഥാനത്തിന് ആവശ്യമെന്നും ഖിച്ചടി സര്‍ക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും തമ്മിലുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. സര്‍ക്കാര്‍ രൂപീ

കരിച്ചാലും പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. അതിനാലാണ് ബിജെപിയെ പിന്തുണച്ചത്. അജിത് പവാര്‍ ചൂണ്ടിക്കാട്ടി. 

ഇന്നലെ രാത്രി എന്‍സിപിയുടെ എംഎല്‍എമാര്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. അമ്പത് എംഎല്‍എമാര്‍ പങ്കെടുത്തെന്ന് പവാര്‍ അവകാശപ്പെട്ടു. പാര്‍ട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് അജിത് പവാറിനെ പു

റത്താക്കി. നേതാവായി ജയന്ത് പാട്ടീലിനെ നിയമിച്ചു. 

ഇങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെയും ജനങ്ങളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ്സും ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബിജെപി-

ശിവസേനാ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന സേനയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ നവംബര്‍ 12ന് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചു. 

ഭൂരിപക്ഷത്തിന് 145

288 അംഗ നിയമസഭയില്‍ 145 പേരുടെ പി

ന്തുണയാണ് സര്‍ക്കാരിന് വേണ്ടത്. ബിജെപി

105, എന്‍സിപി 54, ശിവസേന 56, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷിനില. മറ്റുള്ള 29 എംഎല്‍എമാരില്‍ 13 പേര്‍ സ്വതന്ത്രരാണ്. ചെറുകക്ഷികളും സ്വതന്ത്രരും ഉള്‍പ്പെടെ ഇരുപതോളം പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി 

അവകാശപ്പെടുന്നു. എന്‍സിപിയുടെ പിന്തുണ കൂടിയാകുമ്പോള്‍ 170 കടക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. പത്തോ പതിനൊന്നോ പേര്‍ മാത്രമാണ് അജിത് പവാറിനൊപ്പമെന്ന് ശരദ് പവാര്‍ പറയുന്നു. അതേ സമയം 35 എംഎല്‍എമാരുണ്ടെന്ന് അജിത് പവാറും അവകാശപ്പെടുന്നു. കോണ്‍ഗ്രസ്സിലും  ശിവസേനയിലും ഇപ്പുറമെത്താന്‍ കാത്തിരിക്കുന്നവരുണ്ടെന്നാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.