2014 ലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്രമോദിയുടെ പ്രശസ്തമായ പ്രസ്താവന ഇതായിരുന്നു. ”GOVERNMENT HAS NO BUSINESS TO BE IN BUSINESS ” (സര്‍ക്കാരിന്റെ പണി കച്ചവടം ചെയ്യുകയല്ല.) ഇത് കണ്ടും കേട്ടും വിശ്വസിച്ചും തന്നെയാണ് ജനങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ചൈനയുമായി രണ്ട് ദശാബ്ദമെങ്കിലും പിറകിലാണ് ഭാരതം.
പാശ്ചാത്യരാജ്യങ്ങളോളമല്ലെങ്കിലും ഏഷ്യന്‍ നിലവാരമെങ്കിലും ആകണമെങ്കില്‍ അതിഭീമമായ നിക്ഷേപവും അതിവേഗത്തില്‍ ഭരണം നടത്താന്‍ കാര്യശേഷിയുള്ള ജനാധിപത്യഭരണകൂടവും വേണം. നികുതികള്‍ കൂട്ടുന്നതിനും വിദേശകടം വാങ്ങുന്ന കേരള മോഡല്‍ അല്ല കേന്ദ്രനയം. നികുതിചോര്‍ച്ച തടയുകയും പൊതുമേഖലാസ്ഥാപനങ്ങളിലെ നിക്ഷേപം പിന്‍വലിച്ച് അടിസ്ഥാന മേഖലകളില്‍ നിക്ഷേ പിക്കുകയുമാണ് മോദിസര്‍ക്കാര്‍.
സ്വകാര്യമേഖലയ്ക്ക് കടന്നുവരാന്‍ താത്പര്യമുള്ള തന്ത്രപ്രധാനമല്ലാത്ത സമസ്തരംഗങ്ങളിലേയും കേന്ദ്രനിക്ഷേപം ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ തന്നെയാണ് കേന്ദ്രതീരുമാനം. ഗ്രാമീണ റോഡ്, റെയില്‍, നദികളുടെ സംയോജനം, കുടിവെള്ളം, ശുചിത്വം പോലുള്ളവ ദീര്‍ഘകാല പദ്ധതികള്‍ ആയതിനാല്‍ ഇവയില്‍ സ്വകാര്യമേഖല നിക്ഷേപം നടത്തില്ല. ഇത്തരം മേഖലകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൊതുമേഖലയിലെ നിക്ഷേപം ഉപയോഗിക്കുന്നത്. മാത്രമല്ല അടിസ്ഥാനപരമായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഓഹരി വിറ്റഴിക്കലില്‍ പ്രകടമായ വ്യത്യാസമുണ്ട്. വേറെ വരുമാനമാര്‍ഗ്ഗവും ഇല്ലാത്തതിനാലും സമാന്തര കള്ളപ്പണ വിപണി രാജ്യം കൈയ്യടക്കിയതിനാലും നിത്യനിദാനച്ചെലവിനാണ് ഡോ: മന്‍മോഹന്‍സിങിന് ഡിസ്ഇന്‍വെസ്റ്റ്മെന്റ് ചെയ്യേണ്ടി വന്നത്. കോണ്‍ഗ്രസിന് ഇത് പ്രതിരോധാത്മകനയത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ‘ഇതാണ് ശരിയായ നയം’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എന്‍ഡിഎ ഓഹരി വിറ്റഴിക്കുന്നത്.
കോണ്‍ഗ്രസ് ഒഴിവാക്കാനാവാത്ത ആവശ്യകത (Unavoidable necessity) എന്ന നിലയിലും ചെയ്യുന്നത് രണ്ട് വിധത്തില്‍ ആണ് രാജ്യപുരോഗതിയില്‍ പ്രതിഫലിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ പൂര്‍ണ്ണമായോ ഭാഗികമായോ വില്‍ക്കുന്നു എന്ന് കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാണ് ഏറെയും. പൊതുമുതല്‍ വിറ്റുതുലയ്ക്കുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. ഡിസ്ഇന്‍വെസ്റ്റ്മെന്റ് എന്നാല്‍ ജനകീയവത്കരണമാണ്. ഷെയറുകള്‍ പൊതുജനത്തിന് നല്കുന്ന രീതി സഹകരണ പ്രസ്ഥാനത്തിന്റേതാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്ക് വരുമ്പോള്‍ രാജ്യത്തെ പൗരന് എന്ന നിലക്ക് അത്തരം ഓഹരികള്‍ നമുക്കും വാങ്ങിക്കാം. യാതൊരു വ്യത്യാസവും ഓഹരി വില്‍പ്പന നയത്തില്‍ ഇല്ല. അതിനാല്‍ കൃത്യമായ പദം സ്വകാര്യവത്കരണമല്ല ജനകീയവത്കരണമാണ്. ഇനിയുള്ള കാലത്ത് രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍ എല്ലാ രംഗത്തും സ്വകാര്യ മേഖലയുടെ വളര്‍ച്ചയും അവയുമായി ആരോഗ്യകരമായ മത്സരവുമാണ് വേണ്ടത്. കാലം ആരെയും കാത്ത് നില്ക്കുകയില്ല.
ജനകീയവത്കരണം നടത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇന്നത്തെ സ്ഥിതി എന്താണെന്ന് വസ്തുതകളുടെ പിന്‍ബലത്തോടെ ഒന്ന് അപഗ്രഥിക്കാം. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം ജാപ്പനീസ് കമ്പനിയായ സുസുക്കി ഏറ്റെടുത്തിന് ശേഷമാണ് ഇന്ത്യന്‍ ചെറുകിട കാറുകള്‍ ആഗോളവിപണിയില്‍ എത്തിത്തുടങ്ങിയത്. ഇന്ത്യന്‍ വിപണിയിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മാരുതി സുസുക്കി എന്ന കമ്പനിക്കുണ്ടായത്. സുസുക്കി ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തുക ഇന്ത്യയില്‍ നിക്ഷേപിച്ചു.
കൈമാറുന്ന സമയത്ത് മാരുതിയുടെ ആസ്ഥി മൂല്യം 4339 കോടിയായിരുന്നു. എന്നാല്‍ ഇന്ന് അത് 2.18 ലക്ഷം കോടിയാണ്. കമ്പനിയുടെ ഓഹരി വില ഇക്കാലയളവില്‍ ഉയര്‍ന്നത് 58 മടങ്ങാണ്. 125 രൂപയില്‍ നിന്ന് 7250 ലേക്ക്. ഈ വര്‍ധനവിനെല്ലാം ആനുപാതികമായി വില്പനനികുതിയായും കോര്‍പ്പറേറ്റ് നികുതിയായും, ടേണോവര്‍ ടാക്സ്, ഡിവിഡന്റ് തുടങ്ങി പലവിധത്തിലും സര്‍ക്കാരിന് വരുമാന വര്‍ദ്ധനവുണ്ടാകുന്നു.
2014-15 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വഴി പൊതുഖജനാവിലേക്ക് സ്വരുക്കൂട്ടിയ വരുമാനത്തിന്റെ വിശദാംശങ്ങള്‍;
2014-15 : 24348.71 കോടി രൂപ
2015-16 : 23996.8 കോടി രൂപ
2016-17 : 46246.58 കോടി രൂപ
2017-18 : 100056.91കോടി രൂപ
2018-19 : 84971.34 കോടി രൂപ
2019-20 :17364.26 കോടി രൂപ.
എന്നാലും ലാഭത്തിലുള്ള പൊതുമേഖല എന്തിന് വില്‍ക്കുന്നു എന്നതാണ് പലരുടെയും സംശയം.
ഒരുദാഹരണം പറയാം. 2002ല്‍ എയര്‍ ഇന്ത്യ വലിയ നഷ്ടമില്ലാത്ത കമ്പനി ആയിരുന്നു. എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷം ഓഹരികള്‍ വില്ക്കാന് അന്ന് തീരുമാനമായിരുന്നു. എന്നാല്‍ രാഷ്ട്രീയ എതിര്‍പ്പ് കാരണം നടന്നില്ല. 2014 ആയപ്പോഴേക്കും എയര്‍ ഇന്ത്യ കാല് ലക്ഷം കോടി കടത്തിലായി. 24,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് മോദി സര്‍ക്കാര്‍ നല്കി. 2019ല്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 60000 കോടിയാണ്. ലാഭമൊന്നുമില്ലെങ്കിലും നഷ്ടമില്ലാതെ എങ്ങനെ ഇത് കയ്യൊഴിയുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നോക്കുന്നത്.
അപ്പോള്‍ വേണ്ടത് ഒരു കമ്പനിയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ഉത്തമമായ സമയം കമ്പനി ലാഭകരമായി നില്‍ക്കുമ്പോഴാണ്. പൊതുമേഖലാ കമ്പനികള്‍ക്ക് വേണ്ടി വാദിക്കുന്നവരുടെ സ്ഥിരം അവകാശാവാദങ്ങളിലൊന്നാണ് അവ ലാഭത്തിലാണെന്നുള്ളത്. തങ്ങള്‍ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും ജനങ്ങളെ സേവിച്ചുകിട്ടുന്നതാണ് ഈ ലാഭം എന്നുമാണ് വാദം. വാസ്തവത്തില്‍ ഇത് ജനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കുന്നതല്ലേ? ഉദാഹരണത്തിന് നിലക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നാലിരട്ടി ചാര്‍ജ് വാങ്ങിച്ച് ഉണ്ടാക്കിയ ലാഭം എന്തുതരം സാമൂഹ്യപ്രതിബദ്ധതയാണ് വിളിച്ചുപറയുന്നത്. പാവപ്പെട്ട ഭക്തന്മാരുടെ കയ്യില്‍ നിന്നും പണം വാങ്ങി അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നുമാത്രമല്ലേ അതിനര്‍ത്ഥം.
കുത്തകാധികാരത്തിന്റെ ബലത്തില്‍ ജനങ്ങളെ കൊള്ളയടിച്ചാണ് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലാഭമുണ്ടാക്കുന്നത്. ടെലികോം, വ്യോമയാന മേഖല പോലെ സ്വകാര്യമേഖല മത്സരാധിഷ്ഠിത രംഗത്ത് വന്നാല്‍ ഈ പൊതുമേഖലാ കമ്പനികള്‍ കൂപ്പുകുത്തുമെന്ന് ഉറപ്പാണ്.
സാങ്കേതിക ഘടകങ്ങളും എഞ്ചിനീയറിങ് പരിമിതികളും കൊണ്ട് അപ്രസക്തമാകുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ട്. അവിടെയാണ് ബിപിസിഎല്‍ പ്രശ്നം ഉയരുന്നത്. എണ്ണമേഖലയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ പെട്രോളിയം മേഖലയില്‍ വരാന്‍ പോകുന്ന ദശാബ്ദം ഭീകരമായ മാന്ദ്യത്തിന്റേതാണ്. ലോക വാഹന വിപണി ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയിലേക്ക് അനുദിനം തിരിയുന്നു. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് ഇന്ന് പ്രസക്തി ഉണ്ടെങ്കില്‍ അത് പാരമ്പര്യേതര ഊര്‍ജ്ജ-നിര്‍മ്മാണ, സംഭരണ, വിതരണ, ഗവേഷണ- രംഗത്ത് മാത്രമാണ്.
മാറ്റത്തോടൊപ്പം ആധുനീകരിക്കാനും ജനങ്ങള്‍ക്ക് നവീനമായ സൗകര്യങ്ങള്‍ നല്‍കാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. പൊതുമേഖലയിലെ സര്‍ക്കാര്‍ മേധാവികള്‍ക്ക് അതില്‍ താല്പര്യം ഇല്ല എന്നതാണ് കാരണം. കുറേ താപ്പാനകള്‍ക്ക് തിന്ന് മുടിക്കാന്‍ മാത്രമേ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉതകുന്നുള്ളൂ. ഒരു ഇലക്ട്രോണിക്സ് പൊതുമേഖലാസ്ഥാപനം കമ്പ്യൂട്ടര്‍ ഉണ്ടാക്കിയാല്‍ അത് നടപടിക്രമങ്ങള്‍ കഴിഞ്ഞ് മാര്‍ക്കറ്റില്‍ വരുമ്പോള്‍ പുതിയ ജനറേഷന് പ്രോസസര്‍ ലോകവിപണിയില്‍ എത്തിട്ടുണ്ടാവും.
ഒരു പൊതുമേഖലാ കമ്പനിയുടെ ഫയലില്‍ കമ്പ്യൂട്ടര്‍ പ്രവര്ത്തനക്ഷമാക്കുവാന് രമരവല കൂട്ടണം എന്ന് എഴുതിയപ്പോള്‍ രമരവല ാലാീൃ്യ എന്തെന്ന് അറിയാത്ത ജനറല്‍ മാനേജര്‍ കാശായി വേണ്ട ചെക്ക് മതി എന്ന് ഫയലില്‍ എഴുതിയത് കഥയല്ല.
പലരുടെയും പൊതുമേഖലാ പ്രേമം അന്ധമാണ്. ജനങ്ങള്‍ക്ക് ഇന്ന് വേണ്ടത് മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ആണ്. അത് നല്കാന് സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ. ഉദാരവത്ക്കരണം ലോകരാജ്യങ്ങള്‍ ഒരുമിച്ചു എടുത്ത തീരുമാനങ്ങള്‍ ആണ്. അത് പ്രാബല്യത്തില്‍ വന്നതുകൊണ്ട് നമ്മുടെ രാജ്യത്ത് ദാരിദ്ര്യം ലഘൂകരിച്ചിട്ടുണ്ട്. അതിന്റെ മറവില്‍ ഇടതുപക്ഷത്തെ നേതാക്കള്‍ ഭാര്യയും കൊച്ചുമകനുമായി ലോകരാഷ്ട്രങ്ങള്‍ ചുറ്റി കറങ്ങുന്നുമുണ്ട് .
സംസ്ഥാന ഖജനാവില്‍ നിന്നും പണം ചെലവഴിച്ച് നിര്‍മ്മിച്ച കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും അതിന്റെ രണ്ടായിരം ഏക്കറിനടുത്തുവരുന്ന കണ്ണായ ഭൂമിയും സ്വകാര്യ മുതലാളിക്ക് എത്തിച്ചുകൊടുത്ത ഇടതുപക്ഷമാണ് ഡിസ്ഇന്‍വെസ്റ്റ്മെന്റ് വഴിയുള്ള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നത്. ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോക്കോട്രോണിക്സ് പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം കെല്‍ട്രോണിന്റെ കയ്യിലിരിക്കുന്ന തിരുവനന്തപുരം വ്യാവസായിക മേഖലയിലെ ഭൂമിയാണ്. രഹസ്യ കൈമാറ്റമാണ്, അതും നയാപൈസ നല്‍കാതെ. കൊക്കോട്രോണിക്സില് സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി വിഹിതം 51 ശതമാനം ആക്കാന്‍ മുന്‍പ് നിശ്ചയിച്ചത് അട്ടിമറിച്ച് 49 ശതമാനമാക്കിയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും സ്വകാര്യമേഖലയ്ക്ക് സുരക്ഷിതമായി എത്തിച്ചു കൊടുക്കുന്ന പദ്ധതി നടപ്പിലാക്കിയത്. അവരാണ് ശാസ്ത്രീയമായി ഭാരത സര്‍ക്കാര്‍ നടത്തുന്ന ഡിസ്ഇന്വെസ്റ്റ്മെന്റിനെ എതിര്‍ക്കുന്നത്. വികസനത്തോട് മുഖം തിരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അല്ലാതെ വേറെ ആര്‍ക്കും കഴിയില്ല.
ബിപിസിഎല്ലിന്റെ 53.29 ശതമാനം ഓഹരി വിറ്റഴിക്കാനും ഈ ഭീമന് പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ട്രാന്സാക്ഷന് അഡൈ്വസര്‍, ലീഗല്‍ അഡൈ്വസര്‍, അസറ്റ് വാല്യൂവര്‍ എന്നിവരെ നിയമിക്കുന്നതിന് നിക്ഷേപ, പബ്ലിക്ക് അസറ്റ് മാനേജ്മെന്റ് വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. അവരുടെ നിയമനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍, അടുത്ത ഘട്ടം ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്ന് താല്പര്യം പ്രകടിപ്പിക്കുക എന്നതാണ്. ഓഹരി വിറ്റഴിക്കലിന്റെ യഥാര്‍ഥ മൂല്യം അതിനുശേഷമാണ് നിശ്ചയിക്കുക.
എയര്‍ ഇന്ത്യയുടെ ഓഹരിവില്‍പ്പനയ്ക്കുള്ള താല്‍പ്പര്യപത്രം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ക്ഷണിച്ചു. അയ്യായിരം കോടി ആസ്തിയും മൂന്നു വര്‍ഷം തുടര്‍ച്ചയായി ലാഭവുമുള്ള സ്വദേശവിദേശ നിക്ഷേപകര്‍ക്ക് താല്‍പ്പര്യപത്രം സമര്‍പ്പിക്കാം. സ്വദേശ നിക്ഷേപകര്‍ക്ക് ഇക്കാര്യത്തില്‍ ചില ഇളവുകളും നല്‍കും.
സര്‍ക്കാര്‍ ഇടതടവില്ലാതെ നല്കുന്ന ഉദാരമായ ധനസഹായത്തിന്റെ തണലില്‍ പൊതുമേഖലയുടെ കാര്യക്ഷമത മന്ദീഭവിക്കുമ്പോള്‍, സ്വകാര്യമേഖല വെല്ലുവിളികളെ സ്വയം നേരിട്ടും സ്വയം പരിവര്‍ത്തനം നടത്തിയും അഭിവൃദ്ധിപ്പെടുന്നു. അടിസ്ഥാനപരമായി ഈ സമീപനങ്ങളിലെ അന്തരം തന്നെയാണ് അവയുടെ ഗതിവിഗതികള്‍
നിര്‍ണ്ണയിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: