പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം കേസ് അട്ടിമറിക്കാന്‍. ലക്ഷ്യം സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കല്‍. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ കണ്ണില്‍ പൊടിയിട്ട് ഇടനിലക്കാരും, സര്‍ക്കാരും. പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ പുനരന്വേഷണം അല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട രക്ഷിതാക്കളെ കബളിപ്പിച്ചു.
കഴിഞ്ഞദിവസം കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ പുനരന്വേഷണം അല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വന്‍ തിരിമറി. അമ്മ ആവശ്യപ്പെട്ട കാര്യങ്ങളില്ലാതെയാണ് അപ്പീല്‍ നല്കിയിരിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. അപ്പീലിലെ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പുവാങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഇടനിലക്കാരനായി നിന്നവരും ചേര്‍ന്ന് കളിച്ച നാടകത്തിന്റെ ബാക്കി പത്രമാണിത്. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളെപ്പോലും ഒഴിവാക്കിയാണ് കെപിഎംഎസ് ഭാരവാഹികള്‍ രക്ഷിതാക്കളെ ഹൈക്കോടതിയില്‍ എത്തിച്ചതും വക്കീലിനെ ഏര്‍പ്പാട് ചെയ്തതും. ഗൂഢാലോചനയുടെ തെളിവാണ് പുനര്‍വിചാരണ മാത്രം ആവശ്യപ്പെട്ടുള്ള അപ്പീല്‍. കൊലപാതക സാധ്യത പോലും ഉള്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞദിവസം കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും, നവോത്ഥാനസമിതി നേതാവുമായ പുന്നല ശ്രീകുമാറിനൊപ്പാണ് കുടുംബം ഹൈക്കോടതിയില്‍ എത്തിയത്. എല്ലാ കാര്യങ്ങളും അപ്പീലില്‍ ഉണ്ടെന്നു പറഞ്ഞ് രക്ഷിതാക്കളോട് ഒപ്പു വെപ്പിക്കുകയായിരുന്നു. കേസില്‍ അട്ടിമറി നടത്തിയതും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയതും അരിവാള്‍ ചുറ്റികപാര്ട്ടിയാണെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ബാലാവകാശ കമ്മീഷന് വരുന്നതറിഞ്ഞ് രക്ഷിതാക്കളെ മുഖ്യമന്ത്രിയെ കാണാന്‍ കൊണ്ടുപോയത്. അടുത്തദിവസവും രക്ഷിതാക്കളെ കാണുന്നതിന് കമ്മീഷന് കാത്തിരുന്നെങ്കിലും അതും അട്ടിമറിച്ചു. ഇതിന് ചുക്കാന്‍ പിടിച്ചതും പുന്നല ശ്രീകുമാറായിരുന്നു. പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചദ ിവസം തന്നെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് കാലാവാധി പോലും നിശ്ചയിച്ചിട്ടില്ല. സിബിഐ അന്വേഷണത്തില്‍ താത്പര്യമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: