കൊച്ചി: ഡിസംബര്‍ രണ്ടിന് നിരീക്ഷണ വിമാനമായ ഡോര്‍ണിയര്‍ 228 വനിതാ പൈലറ്റ് സബ് ലെഫ്റ്റനന്റ് ശിവാംഗി പറത്തും. അടുത്ത മാസം ആദ്യവാരത്തില്‍ കൊച്ചി നാവികസേന കേന്ദ്രത്തില്‍ നിന്നുമാണ് ശിവാംഗി ഡോര്‍ണിയര്‍ 228 പറത്തുക. ഇതോടെ ഡോര്‍ണിയര്‍ 228 പറത്തുന്ന ആദ്യ വനിത പൈലറ്റ് എന്ന പദവി ശിവാംഗിയ്‌ക്ക് സ്വന്തമാകും.
ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ ശിവാംഗി ഡിസംബര്‍ രണ്ടിന് കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ കോക്ക്പിറ്റ് പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്നാകും ഡോര്‍ണിയര്‍ നിരീക്ഷണ വിമാനം പറപ്പിക്കുക. ഹ്രസ്വ-ദൂര സമുദ്ര രഹസ്യാന്വേഷണ ദൗത്യത്തിനായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎല്‍) തദ്ദേശീയമായി നിര്‍മ്മിച്ച മള്‍ട്ടി റോള്‍ വിമാനമാണിത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ആധിപത്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന നൂതന നിരീക്ഷണ റഡാര്‍, ഇലക്ട്രോണിക് സെന്‍സറുകള്‍, നെറ്റ്വര്‍ക്കിംഗ് സവിശേഷതകളും ഡോര്‍ണിയര്‍ 228 വിമാനത്തിനുണ്ട്.
















