കൊല്‍ക്കത്ത : ശൈത്യം മൂലം ലഗ്ഗിന്‍സ് ധരിച്ചെത്തിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളൊട് യൂണിഫോമിന്റെ ഭാഗമല്ലാത്തതിനാല്‍ മാറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ആരോപണം. ബോല്‍പുരിലെ സ്വക്യാര്യ മിഷണറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളോട് നിര്‍ബന്ധായും ലഗ്ഗിന്‍സ് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടത്.
ലഗ്ഗിന്‍സ് ധരിച്ചത് യൂണിഫോമിന്റെ ഭാഗം അല്ല. അതിന് ചേരുന്ന കളറുമല്ല വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ തണുപ്പ് കാലം ആരംഭിച്ചു കഴിഞ്ഞു. അതിനാലാണ് വിദ്യാര്‍ത്ഥികള്‍ ലഗ്ഗിന്‍സ് ധരിച്ച് സ്‌കൂളില്‍ പോകുന്നതെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. എന്നാല്‍ മിഷണറി സ്‌കൂള്‍ അധികൃതര്‍ ഇതെല്ലാം അവഗണിച്ച് നിര്‍ബന്ധമായി അവരുടെ ലഗ്ഗിന്‍സ് അഴിച്ചുവെപ്പിക്കുകയാണ് ചെയ്യുന്നത്. തിങ്കളാഴ്‌ച്ചയാണ് സംഭവം നടക്കുന്നത്. അതേസമയം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അനുമതി ഇല്ലാതെയാണ് സ്‌കൂള്‍ അധ്യാപകരുടെ ഈ നടപടി.
ഇത്രയും ചെറിയ കുട്ടികളോട് പോലും യൂണിഫോമിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി ലഗ്ഗിന്‍സ് അഴിച്ചുവെപ്പിച്ച പ്രവര്‍ത്തി തെറ്റാണെന്നും. പ്രിന്‍സിപ്പല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്‌ക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ലഗ്ഗിന്‍സ് യൂണിഫോമിന്റെ ഭാഗമല്ലെന്നും അര്‍ച്ചന ഫെര്‍ണാണ്ടസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ ശാന്തി നികേതന്‍ പേലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിഷയം ഖേദം ഉളവാക്കുന്നതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബംഗാള്‍ ശിശുക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
















