കൊല്‍ക്കത്ത: ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടെ നോട്ടുമഴ. കൊല്‍ക്കത്ത നഗരത്തിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായ നികുതി വകുപ്പു ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നതിനിടെയാണ് സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് നോട്ടുകള്‍ താഴേക്ക് പതിക്കുകയായിരുന്നു.
2000, 500, 100 എന്നീ നോട്ടുകളാണ് വ്യാപാര സ്ഥാപനത്തിന്റെ ജനല്‍ വഴി താഴേക്ക് വന്നത്. റെയ്ഡ് നടക്കുന്നതിനിടെ സ്വകാര്യ ഓഫീസിലേക്ക് ചിലര്‍ അതിക്രമിച്ചു കടന്നതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതുസംബന്ധിച്ചുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരത്തില്‍ നിന്നും നോട്ടുള്‍ ആളുകള്‍ എടുക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. അതേസമയം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയും നോട്ടുമഴയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്നത് വ്യക്തമല്ല. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
















