Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ഉത്തരവ് സഹായമായി;ദുരന്തങ്ങളില്‍ കാണാതായവരും ഇനി പരേതര്‍

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Nov 20, 2019, 02:20 am IST
in Kerala

കൊല്ലം: പ്രകൃതിദുരന്തങ്ങളില്‍ കാണാതായവര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികളിലേക്ക് സംസ്ഥാനവും. ഇത് സംബന്ധിച്ച് ജനന മരണ ചീഫ് രജിസ്ട്രാറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ജില്ലാ ജനനമരണ രജിസ്ട്രാര്‍മാര്‍ക്കും ലഭിച്ചു.

കേരളത്തില്‍ ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം നൂറ്റെട്ടും മഹാപ്രളയത്തില്‍ നൂറ്റിനാല്‍പ്പതും പേരാണ്. ഏറെക്കാലമായി ഇവരുടെ ഉറ്റവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് പുതിയ നീക്കത്തിലൂടെ പരിഹരിക്കപ്പെടുന്നത്. 

പ്രകൃതിദുരന്തങ്ങളില്‍ കാണാതായതും എന്നാല്‍, മൃതദേഹം കണ്ടെത്താനാകാത്തതുമായ വ്യക്തികള്‍ ആ ദുരന്തത്തില്‍ മരിച്ചതായി ഉറപ്പാക്കാന്‍ എല്ലാശ്രമവും നടത്തണമെന്നാണ് സര്‍ക്കുലര്‍. ഇത്തരം വ്യക്തികളുടെ പട്ടിക തയാറാക്കി ദിനപത്രത്തിലും ഔദ്യോഗിക ഗസറ്റിലും സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കണം. ഇത് മലയാളത്തിലും ഇംഗ്ലീഷിലും വേണം.  ഇതിന്റെ മറുപടിക്കായി 30 ദിവസം സമയവും നല്‍കണം. 

ഈ സമയപരിധിക്കു ശേഷം മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ വിശദവിവരങ്ങളടക്കം ഉത്തരവ് തഹസില്‍ദാറോ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റോ ജനനമരണ രജിസ്ട്രാര്‍ക്ക് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ മരണം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം. വ്യക്തിയെ കാണാതായതായി ഏറ്റവും അടുത്ത ബന്ധു നല്‍കിയതും നോട്ടറി സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലം സ്ഥിരം രേഖയായി സൂക്ഷിക്കണമെന്നും മരണസര്‍ട്ടിഫിക്കറ്റ് സൗജന്യമായി ഈ ബന്ധുവിനും എഫ്‌ഐആര്‍ ഫയല്‍ ചെയ്ത പോലീസ് സ്റ്റേഷനും അയച്ചുകൊടുക്കണമെന്നും നിര്‍ദേശിക്കുന്നു. 

രജിസ്ട്രാര്‍ ജനറല്‍ ഇന്ത്യ പുറപ്പെടുവിച്ച 2014 സപ്തംബറിലെ സര്‍ക്കുലറാണ് സംസ്ഥാനത്തിന് സഹായകമായത്. ഇതിന് വ്യക്തത ആരാഞ്ഞ് ചീഫ് രജിസ്ട്രാര്‍ക്ക് ഈ വര്‍ഷം ജൂലൈയില്‍ ലഭിച്ച മറുപടിയും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. ഉത്തരാഖണ്ഡിലും ജമ്മു കശ്മിരീലും 2013, 2014 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ കാണാതായ വ്യക്തികളുടെ മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഏകീകൃതനടപടിക്രമം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പ്രകൃതിദുരന്തങ്ങളുടെ ഫലമായി മരിച്ചതും മൃതശരീരം ലഭ്യമാകാത്തതുമായ വ്യക്തികളുടെ മരണ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Thiruvananthapuram

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.