ആന്‍ഡ്രോയിഡ് ഫോണുകളുടെ അംബാസിഡര്‍മാര്‍ ഐ ഫോണുകള്‍ ഉപയോഗിക്കുകന്നത് പുത്തരിയല്ല. സാംസങ്ങിന്റെ റഷ്യയിലെ മുന്‍ ബ്രാന്‍ഡ് അംബാസഡര്‍ ക്സെനിയ സോബ്ചാക്ക്, മറൂണ്‍ 5 ന്റെ ആദം ലെവിന്‍, ടെന്നീസ് താരം ഡേവിഡ് ഫെറര്‍ എന്നിവര്‍ ഇത്തരത്തില്‍ പിടിക്കപെട്ടവരാണ്. ടിവി പരിപാടിയില്‍ ഐഫോണ്‍ എക്സ് ഉപയോഗിച്ചതിന് ക്സീനിയയ്ക്കെതിരേ സാംസങ് കോടതിയില്‍ വരെ പോയി. എന്നാല്‍ ഫോണ്‍ കമ്പനിയുടെ തലവന്‍ തന്നെ ഐഫോണ്‍ ഉപയോഗിച്ചാലോ? റിസല്മി ഇന്ത്യയുടെ സിഇഒ മാധവ് ഷെത്തിനാണ് ഇത് സംഭവിച്ചത്.
കഴിഞ്ഞ ദിവസം റിസല്മി 3, 3ഐ എന്നീ ഫോണുകളുടെ പുതിയ അഡേറ്റുകളെ കുറിച്ച് ഔദ്യോഗിക അക്കൗണ്ടു വഴി ട്വീറ്റ് ചെയ്തപ്പോഴാണ് ഷെത്തിനെ ഉപഭോക്താക്കള്‍ കൈയോടെ പിടിച്ചത്. ട്വീറ്റിനു താഴെ ട്വിറ്റര്‍ ഫോര്‍ ഐഫോണ്‍ എന്നാ നോട്ടിഫിക്കെഷനാണ് റിസല്മി സിഇഒയെ കുടുക്കിയത്. എന്നാല്‍, തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയതോടെ മാധവ് ഷെത്ത് ട്വീറ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് അരോപണം സിഇഒ നിഷേധിച്ചു. മാധവിന്റെ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പബ്ലിസിറ്റി ടീമാണ് കൈകാര്യം ചെയ്യുന്നത്തെന്നും അവരില്‍ ആരെങ്കിലും ട്വീറ്റ് ചെയ്തതാകാം എന്നാണ് നിഗമനം.
നേരത്തെ, മാര്‍വല്‍ സൂപ്പര്‍ഹീറോ അയണ്‍ മാന്‍ ആയി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ വണ്‍പ്ലസ് ബ്രാന്‍ഡ് അംബാസഡര്‍ റോബര്‍ട്ട് ഡൗനി ജൂനിയര്‍ ഹുവാവേ പി 30 പ്രോ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായി ഹുവാവേയുടെ ബ്രാന്‍ഡ് അംബാസഡറായ നടി ഗാല്‍ ഗാഡോട്ട് ഐഫോണ്‍ ഉപയോഗിച്ച് പുതിയ ഹുവാവേ ഉപകരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ പിടിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: