തിരുവനന്തപുരം: കൊച്ചുവേളിയില്‍ ജനശതാബ്ദി ട്രെയിനിടിച്ച് 10 പോത്തുകള്‍ ചത്തു. പോത്തുകളുടെ ശരീരഭഗങ്ങള്‍ ട്രാക്കില്‍ നിന്നും നീക്കം ചെയ്യാന്‍ പോലീസിനും ആര്‍പിഎഫിനും കഠിനപ്രയത്നം നടത്തേണ്ടി വന്നു. ഇന്നു വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. മേയാന്‍ ഇറങ്ങിയ പോത്തുകളാണ് ട്രെയിനിടിച്ച് ചത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനു ചങ്ങനാശേരിയില്‍ സമാനമായ രീതിയില്‍ 16 പോത്തുകള്‍ ചത്തിരുന്നു.
കൊച്ചുവേളിയില്‍ അപകടത്തെ തുടര്‍ന്ന് ഇതുവഴി പോകേണ്ട ചെന്നൈ മെയില്‍ ഒരു മണിക്കൂറിലധികം വൈകിയാണെത്തിയത്. നാട്ടുകാരും പോലീസും ട്രാക്കില്‍ നിന്ന് പോത്തുകളുടെ മൃതദേഹങ്ങള്‍ നീക്കിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് രണ്ടുമണിക്കുര്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.
















