വൃശ്ചിക പുലരിയില്‍ സ്വാമിശരണം വിളികളുമായി മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാല്‍. ശബരിമല മണ്ഡല-മകരവിളക്ക് കാലത്തിന് ഇന്ന് തുടക്കമായതോടെയാണ് ഭക്തി സാന്ദ്രതയോടെ ശരണം വിളയുമായി ലാലേട്ടന്‍ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
ഫെയ്സ്ബുക്കില്‍ ‘സ്വാമി ശരണ’മെന്ന പോസ്റ്റിനൊപ്പം കളഭക്കുറി തൊട്ട് നേര്യത് പുതച്ച് കൈകൂപ്പി നില്‍ക്കുന്ന ചിത്രവും ലാലേട്ടന്‍ പങ്കുവച്ചിട്ടുണ്ട്. മണ്ഡല കാലത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ടാണ് നടതുറന്നത്. ശരണം വിളികളുമായി ആയിരങ്ങളാണ് കമന്റ ബോക്‌സില്‍ എത്തിയത്. നിരവധി പേര്‍ മണ്ഡലകാല ആശംസകളും പങ്കുവച്ചു.
മോഹന്‍ലാലിനു പുറമെ വൃശ്ചിക മാസ ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദനുള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ‘ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി’ എന്ന തലക്കെട്ടേടെയാണ് ഉണ്ണിമുകുന്ദന്‍ എത്തിയത്.
















