കോഴിക്കോട് : യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകരായ അലനും താഹയും നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചു. ഇരുവരേയും എന്‍ഐഎ സംഘം ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് തുടക്കത്തില്‍ നിസഹകരിച്ചെങ്കിലും അലനും താഹയും നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി പോലീസ് പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും മാവോയിസ്റ്റു ബന്ധം തുറന്നുസമ്മതിച്ചത്.
ഇവരുടെ പെന്‍ഡ്രൈവില്‍ നിന്നും മെമ്മറി കാര്‍ഡില്‍ നിന്നും മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന നിര്‍ണായക രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്‍ഐഎ സംഘവും കേന്ദ്ര ഇന്റലിജെന്‍സ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു. തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇവരുടെ ജാമ്യാപേക്ഷയും നാെള ഹൈക്കോടതി പരിഗണിക്കും. കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.
















