മലപ്പുറം: പൊന്നാനിയില്‍ കാറും ലോറിയും കുട്ടിയിടിച്ച് മൂന്ന് മരണം. പൊന്നാനി കുണ്ടുകടവിലാണ് അപകടം നടന്നത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 12.30 യോടെയാണ് അപകടം നടന്നത്. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ അറിയിച്ചു. പൊന്നാനി ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. തൃശൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
















