തിരുവനന്തപുരം: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീ പ്രവേശനത്തിനെതിരെ സന്നിധാനത്തും കേരളത്തിലെ വിവിധ ഭാഗങ്ങളിലും നാമജപ സമരങ്ങള്‍ അരങ്ങേറിയപ്പോള്‍ മുതല്‍ ഏഷ്യാനെറ്റ് ന്യൂസിന് അസ്വസ്ഥതയും അമര്‍ഷവും ഉണ്ടെന്നതിന് തെളിവാണ് ചാനലിലെ അവതാരകരുടെ പരിപാടികളിലെ വിവരണങ്ങള്‍. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം അവര്‍ ആ അമര്‍ഷം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ അസ്വസ്ഥതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ചിത്രം വിചിത്രമെന്ന പരിപാടിയിലെ മധു കെ.വിയുടെ തോന്നയവാസ അവതരണം. അയ്യപ്പ ഭക്തരുടെ നാമജപത്തെ മധു തെറി നാമജപമായിട്ടാണ് അവതരിപ്പിച്ചത്.
‘ഭരണഘടനയാണോ മനുസ്മൃതിയാണോ വലുതെന്ന ചോദ്യം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. തെറിനാമ ജപ സ്ത്രീവിരുദ്ധ സമരങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന കാലം….’ ഇങ്ങനെ തുടങ്ങുന്നു മധുവിന്റെ ജല്‍പനങ്ങള്‍.
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് നേരത്തെ അറിയാവുന്ന, അല്ലെങ്കില്‍ അതിന് വേണ്ട ഗൂഢാലോചന നടത്തുന്നവരില്‍ പ്രധാനികളായ ഏഷ്യാനെറ്റിന്റെ അവതാരകര്‍ക്ക് ഇതല്ലാതെ മറ്റൊന്നും അവതരിപ്പിക്കാന്‍ കഴിയില്ല.
ശബരിമല സന്നിധാനത്ത് ചാനലിന്റെ നേതൃത്വത്തില്‍ തൃപ്തി ദേശായിയെ എത്തിക്കാനൊരുങ്ങുന്ന ഏഷ്യാനെറ്റില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും അയ്യപ്പ ഭക്തരും പ്രതീക്ഷിക്കുന്നില്ല.
















