ദീര്‍ഘനാളായി കഴിക്കുന്ന ആഹാരത്തിന്റെയും ചെയ്യുന്ന പ്രവൃത്തികളുടെയും ഫലമായി വായു( വാതം) ശരീരസ്രോതസ്സുകളില്‍ (രക്തധമനികളില്‍) തടസ്സമുണ്ടാക്കി പിത്തത്തെ ശരീരകലകളില്‍ നിറയ്ക്കുകയും തന്മൂലം ഏതേതു ഭാഗത്താണോ വായു തടസ്സപ്പെട്ടിരിക്കുന്നത് അവിടെ കലശലായ വേദനയും നീരും സ്തംഭനവും ഉണ്ടാകുന്നു. ഇതാണ് വാതരോഗം.
വാതരോഗത്താല്‍, ഓരോ അവയത്തിനും അതിന്റെ ധര്‍മമനുസരിച്ചുള്ള ജോലി ചെയ്യാനാകാതെ വരികയും കഠിനമായ വേദനയുണ്ടാകുകയും ചെയ്യുന്നു. വായു ആമാശയത്തിലോ, കുടലിലോ സ്തംഭിച്ചാല്‍ ദഹനപ്രക്രിയ തടസ്സപ്പെടും. കുടലിലാണെങ്കില് മലം വരണ്ടുപോകും. വിസര്‍ജനം കഷ്ടമാകും. ഇതു മൂലം വയറ്റില്‍ മൂളലും ശക്തമായ ഏമ്പക്കവുമുണ്ടാകുന്നു. കുടലിലുണ്ടാകുന്ന വാതത്തെ കോഷ്ഠവാതമെന്നു പറയുന്നു.
വയറ്റില്‍ മൂളലും ഏമ്പക്കവുമുണ്ടാക്കുന്ന വാതം ആധ്മാനം. മുഖപേശികളില്‍ സ്തംഭനമുണ്ടാക്കി ‘കോട്ടുവാ’യ്ക്ക് കാരണമാകുന്നത് മിന്മിനി വാതം. മാംസത്തിലുണ്ടാകുന്ന വാതം മാംസഗത വാതം. കൈകാലുകളില്‍ തരിപ്പോടെ, ശരീരപേശികള്‍ തടവി നോക്കിയാല്‍ ചെറിയതടിപ്പോടെ ഉണ്ടാകുന്ന വാതമാണ് ക്രോട്ടുശീര്ഷം. ഇതു കാരണം കാല്‍മുട്ടിന് നീരും കാലുയര്‍ത്തി ചവിട്ടാനാവാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. നടുവിനെ ബാധിക്കുന്ന വാതമാണ് കുടിഗ്രഹം. തലച്ചോറിനെ ബാധിച്ചാല്‍ പക്ഷാഘാതം. പക്ഷാഘാതത്താല്‍ ഏതെങ്കിലും ഒരു വശത്തെ അവയവങ്ങള്‍ പൂര്‍ണമായോ, ഭാഗികമായോ തളരാറുണ്ട്. ഇങ്ങനെ 80 വിധം വാതങ്ങളുണ്ട്.
ഓരോ വാതത്തിനുമുള്ള ചികിത്സ വ്യത്യസ്തമാണ്. കോഷ്ഠവാതം, ആധ്മാനം എന്നീ വാതങ്ങള്‍ക്ക് താഴെ പറയുന്ന ചൂര്‍ണം ശമനൗഷധമാണ്. കോഷ്ഠവാതമുള്ളവര്ക്ക് വയറിന്റെ ഇരുവശങ്ങളിലോ, ഒരു വശത്തായോ നല്ല വേദനയുണ്ടണ്ടാകും. ആ വശത്ത് അടിച്ചു നോക്കിയാല്‍ മുഴുങ്ങുന്ന തരത്തിലുള്ള ശബ്ദവും കേള്‍ക്കാം. ദഹനശക്തി കുറവായിരിക്കും. വന്‍കുടലിലെ മസിലുകള്‍ക്ക് ഇലാസ്തികത നഷ്ടപ്പെടുന്നതിനാല്‍ മലവിസര്‍ജനം ദുരിതപൂര്‍ണമാകും.
ചൂര്‍ണം ഉണ്ടാക്കുന്ന വിധം:
200 ഗ്രാം അയമോദകം നന്നായി കഴുകി അരിച്ച് ഉണക്കി, 40 ഗ്രാം ഇന്തുപ്പും ചേര്‍ത്ത് നന്നായി പൊടിച്ച് ഒരു സ്പൂണ്‍ പൊടി ആഹാരത്തിന് തൊട്ടുമുമ്പ് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കിക്കുടിച്ച് ഉടനെ ആഹാരം കഴിക്കുക. ഇങ്ങനെ രാവിലെ പ്രാതലിനു തൊട്ടു മുമ്പും രാത്രി അത്താഴത്തിനു മുമ്പും കഴിക്കുക. ഇത് കോഷ്ഠവാതത്തെയും ആധ്മാനത്തെയും മാറ്റും.
തരിപ്പു വാതത്തിന് പുകയറ (തീയടുപ്പിനു മുകലില്‍ പുകയടിച്ചുണ്ടാകുന്ന കറ) യെടുത്ത് അതിനു തുല്യം ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് വെണ്ണയും ആവണക്കെണ്ണയും കൂട്ടിക്കുഴച്ച് തേയ്ക്കുക. തരിപ്പുവാതം ശമിക്കും.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: