ന്യൂദല്‍ഹി: രാജ്യത്തെ ആദ്യത്തെ സ്വകാര്യ സെമി സ്പീഡ് ട്രെയിനായ തേജസ് എക്‌സ്പ്രസിന്റെ ആദ്യമാസത്തെ വരുമാന ലാഭം 70 ലക്ഷം രൂപ. ടിക്കറ്റ് വിറ്റഴിച്ചതിലൂടെ 3.70 കോടി രൂപയാണ് തേജസ് നേടിയത്. ഒക്ടോബര്‍ നാലിനാണ് യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിന്റെ നേതൃത്വത്തില്‍ തേജസ് എക്‌സ്പ്രസ് ഫാഗ്ഓഫ് ചെയ്തത്. ല്ഖനൗവില്‍ നിന്ന് ദല്‍ഹിലെക്കാണ് ആഴ്‌ച്ചയില്‍ ആറു ദിവസമാണ് തേജസ് സര്‍വീസ് നടത്തുന്നത്.
ഓരോ ദിവസവും തേജസിന് സര്‍വീസ് നടത്താന്‍ ചെലവാക്കുന്നത് ശരാശരി 14 ലക്ഷം രൂപയാണ്. ഇത്തരത്തില്‍ ഒക്ടോബര്‍ അഞ്ചുമുതല്‍ 28 വരെ ചെലവായത് മൂന്നു കോടിരൂപയാണ്. അതെസമയം 17.50 ലക്ഷം രുപയുടെ യാത്രാ ടിക്കറ്റ് വരുമാനം പ്രതിദിനം ലഭിക്കുന്നതായും വൃത്തങ്ങളിനിന്ന് വ്യക്തമാണ്. ഏ.സി ക്ലാസിന് 1125 രൂപ, എക്സിക്യൂട്ടീവ് ക്ലാസിന് 2310 രൂപയുമാണ്് ടിക്കറ്റിന്. ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം, യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും തേജസിന്റെ പ്രത്യേകതകളാണ്.
ഐആര്‍സിടിസി നേരിട്ടു നടത്തുന്ന ട്രെയിനാണ് തേജസ്. തിരിച്ചുള്ള യാത്രയ്‌ക്ക് യഥാക്രമം 1280, 2450 എന്നിങ്ങനെയാണ്. ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ട്രെയിനിലുണ്ട്. യാത്ര തുടങ്ങുന്നതിനു മുമ്പും അവസാനിക്കുമ്പോഴും ലഘു ഭക്ഷണവും സ്വീറ്റ്സും ഐആര്‍സിടിസി അനുവദിക്കുന്നുണ്ട്. തേജസിനെ മാതൃകയാക്കി സ്വകാര്യ ഇന്റര്‍സ്റ്റേറ്റ് എക്‌സ്പ്രസുകള്‍ക്കായി പദ്ധതികള്‍ സംസ്ഥാനം ലക്ഷ്യമിടുന്നതായും യോഗി മുമ്പ് പറഞ്ഞിരുന്നു.
















