മുംബൈ: സുപ്രീം കോടതിയുടെ അയോധ്യ തര്‍ക്ക ഭൂമിയിലെ വിധിയിലൂടെ വളരെയധികം പഴക്കമുള്ള ഒരു തര്‍ക്കം പരിഹരിക്കപ്പെട്ടിരിക്കുന്നെന്നും താന്‍ ഊ വിധിയെ സ്വാഗതം ചെയ്യുന്നെന്നും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലീം ഖാന്‍. ഇനി മുസ്‌ലിംകള്‍ അയോധ്യ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചര്‍ച്ചകള്‍. നമുക്കാവശ്യം സ്‌കൂളുകളും ആശുപത്രികളുമാണ്. വിധി പ്രകാരം ലഭിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളി പണിയുന്നതിന് പകരം സ്‌കൂളോ കോളജോ നിര്‍മിക്കണമെന്നാണ് തന്റെ അഭിപ്രായം. പ്രധാനമന്ത്രി മോദിയെ താന്‍ പിന്തുണയ്‌ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും അദ്ദേഹം
ക്ഷമയും സ്‌നേഹവുമാണ് ഇസ്‌ലാമിന്റെ ഗുണങ്ങളെന്നാണ് പ്രവാചകന്‍ പറഞ്ഞത്. അയോധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസല്‍മാനും മുന്നോട്ടുപോകേണ്ടത്. സ്‌നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂവെന്നും തിരക്കഥാകൃത്ത് കൂടിയായ സലീം ഖാന്‍.
















