മലപ്പുറം ജില്ലയിലെ പോത്ത് കല്ല് പഞ്ചായത്തില്‍ ആഗസ്റ്റ് 8ന് സംഭവിച്ച ഉരുള്‍പൊട്ടല്‍ മാനവരാശിയെ ഞെട്ടിച്ചു. പ്രളയതാണ്ഡവം നാടിനെ ഉലച്ചു. എല്ലാം നഷ്ടപെട്ടവര്‍ക്കാപ്പം ഒരു അങ്ങാടിതന്നെ തുടച്ചുനീക്കപെട്ടു അതാണ് പാതാര്‍. നഷ്ടപെട്ടവര്‍ക്ക് ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ജീവിതം വീണ്ടെടുക്കാന്‍ വീണ്ടുവിചാരം വേണ്ടിവരും. കവളപ്പാറയും മേപ്പാടി പുത്തുമലയും പ്രതീകങ്ങളാണ്. പ്രകൃതിയുടെ പ്രതീകങ്ങള്‍. പെരുമഴക്കാലത്ത് ഉണ്ടായ ഉരുള്‍ പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ആ പ്രദേശത്തെ മാത്രം ബാധിച്ച പ്രശ്നമല്ല. പ്രകൃതിയെ അറയാനും ആദരിക്കാനും പഠിക്കാത്തിടത്തോളം കാലം കവളപ്പാറകള് നമ്മേ തുറിച്ചു നോക്കിക്കൊണ്ടിരിക്കും.
എന്നിട്ടും പ്രകൃതി നല്കുന്ന പാഠം പഠിക്കാതെ തിരിഞ്ഞു
നില്‍ക്കുകയാണ് നമ്മള്. ഇതിന്റെ പിന്നില്‍ ആത്മീയ വ്യാപാരം ചെയ്യുന്ന ചിലരുടെ ദുഷ്ടലാക്ക് പറയാതെ വയ്യ. വോട്ട് മൊത്തമായി കച്ചവടം ചെയ്ത് തരാമെന്ന് ഏറ്റിരിക്കുന്ന ഇക്കൂട്ടരുടെ മുട്ടിലിഴയുന്ന ദാസന്മാരായ ഇടത് മുന്നണിക്കും വലത് മുന്നണിക്കും ഇതില്‍ പങ്കുണ്ട്. ഇവരാണ് കേരളത്തിലെ ജനങ്ങളെ വന്‍ കടക്കെണിയില്‍ പെടുത്തിയിരിക്കുന്നതും ദുരിത പാപഭാരം ചുമപ്പിക്കുന്നതും. പ്രകൃതി നമുക്ക് നല്കിയ മലഗോപുരങ്ങളുടേയും വനസമ്പത്തുകളുടേയും നീര്ചാല് അരുവികളുടെയും ഉടമകള്‍ നമ്മളല്ല. ജഗദീശ്വരനും ജഗദീശ്വര വരദാനങ്ങളായ വനവാസികളുമാണ്.
അവിടേയ്ക്കാണ് ചില ആധ്യാത്മിക നേതാക്കള്‍ ചെന്ന് ജനങ്ങളുടെ ദൗര്‍ബ്ബല്യങ്ങള്‍ മുതലെടുത്ത് കയറി പറ്റിയത്. ഇപ്പോഴും പാവങ്ങളെ ഭയപ്പെടുത്തിയും മയപ്പെടുത്തിയും വരുതിയിലാക്കുന്നു. കര്‍ഷകന്റെയും കര്‍ഷക തൊഴിലാളിയുടെയും പേരില്‍ മുതലകണ്ണീര്‍ പൊഴിക്കുന്നു. നാട്ടിലുള്ളവരുടെ കിടപ്പാടം വില്‍പ്പിച്ച് മലമുകളിലേക്ക് മാറ്റി. നഗരത്തില്‍ മാന്യമായി കൃഷി ചെയ്ത് കഴിഞ്ഞിരുന്നവര്‍ നഗര കൃഷികള്‍ മലമുകളിന് നടത്തി. മലകള്‍ കോപിച്ചതിനും വിറപ്പിച്ചതിന്റെയും കാരണങ്ങളില്‍ ചിലത് ഇതാണ്. മലകള്‍ പിളര്‍ന്ന് ചതുരാകൃതിയിലുള്ള ഭീമന് പാറകള്‍ ചീറി പാഞ്ഞ് വന്ന് ജീവനുകള്‍ എടുത്തും വീടുകള്‍ തകര്‍ത്തും വിളകള്‍ നശിപ്പിച്ചും കൃഷി ഇടങ്ങള്‍ ഇല്ലാതാക്കി. പ്രകൃതി പ്രതിഷേധിച്ചത് നമ്മള് കണ്ടില്ലേ? അവിടെ ചെന്നവര്‍ക്ക് ഇതെല്ലാം കാണാനും പഠിക്കാനും കഴിയും. പാത്രകുണ്ടില് നിന്നായാലും, തൊടിമുട്ടിയില്‍ നിന്നായാലും കാലങ്ങളായി ചെറുനീര് ചാലുകള്‍ ഒഴുകിയിരുന്നു. പല നീര്‍ചാലുകളും ഇഴുകതോട്ടില് ചെന്ന് ചേര്‍ന്നിരുന്നു. ഇന്ന് ഇഴുകതോട് വഴിമാറി ഒഴുകുന്നു. പാതാറില്‍ ചെറിയ അങ്ങാടി ഉണ്ടായിരുന്നു. ഒരു കലുങ്ങ് കടന്നാല്‍ അങ്ങാടി. ഈ കലുങ്ങിനടിയിലൂടെ ഇഴുകതോട് ഒഴുകി ചാലിയാര്‍ പുഴയില്‍ സംഗമിക്കും. അങ്ങാടിയും പരിസരവും തകര്‍ന്നടിഞ്ഞ ഹൃദയഭേദകമായ കാഴ്ചയാണ് എല്ലാവരും കണ്ടത്. അഖിലാണ്ഡ ശില്പി, ഭീമന് പാറക്കല്ലുകള്‍ പെറുക്കി അടുക്കി, അതില്‍ പാറ പൊടിയും, ചെങ്കല്‍ മണ്ണ് ആവരണവുമായി മലനിരകള്‍ നിര്‍മ്മിച്ചു. ഈ കുന്നുകള്‍ മഴവെള്ളം ശേഖരിച്ച് പാറക്കെട്ടിനുളളില്‍ ശുദ്ധജലംസൂക്ഷിച്ച് നമ്മള്‍ക്ക് നല്കിവന്നു. ഈ കുന്നുകള്‍ക്ക് ക്ഷതം ഏല്ക്കാതെ രക്ഷിക്കേണ്ട ചുമതല നമുക്കായിരുന്നു. നമ്മള് അത് ചെയ്തോ? ഇവിടെ 16 ഡിഗ്രി മുതല്‍ 25 ഡിഗ്രി വരെ ചരിവുള്ള സ്ഥലങ്ങള്‍ സെന്‍സിറ്റീവ് സോണ്‍ തന്നെയാണ്. അവിടെ റബ്ബര്‍മരത്തിന്റെ ഉള്‍പ്പെടെ ആഴത്തില്‍ പോകുന്ന വേരുകള്‍പോലും മലകള്‍ക്കുള്ളില്‍ ചെന്ന് ക്ഷതമേല്
പിക്കും. വെട്ടും കിളയും മാരകമായ ക്ഷതമാണ് ഏല്‍പ്പിച്ചത്. അത് കുന്നുകളെ ചെറുതൊന്നുമല്ലാത്ത രീതിയില്‍ സമ്മര്‍ദത്തിലാക്കി. തീവ്ര സോയില്‍ പമ്പിംഗിന് ഇടവരുത്തി. മലപിളര്‍ന്ന് തെന്നിമാറുന്നു. കാഴ്ചകളോ അസ്സഹനീയം! കടപുഴകിയ വൃക്ഷങ്ങള്‍ ഭീമാകാരമായ അടിവേരുകള്‍, നിലംപരിശായ അടയ്ക്കാത്തോട്ടങ്ങള്, തകര്‍ന്ന വീടുകള്‍, മണ്ണിനടിയിലായ ഭവനങ്ങള്‍. നാമവിശേഷമായ പോത്തുകല്ലും, പാതാറും, കവളപ്പാറയും എല്ലാം നാം കണ്ട് അനുഭവിച്ചു. പാതാറില്‍ മലയുടെ ചരുവില്‍ തന്നെയാണ് ക്രിസ്ത്യന്‍ പള്ളി. അതും നിശ്ശേഷം തകര്‍ന്നു. ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷന്‍ 3 പ്രകാരവും, നിയമത്തിലെ റൂള്‍ (5) പ്രകാരവും ഒരോ സംസ്ഥാനവും തങ്ങളുടെ സംരക്ഷിത പ്രദേശത്തിന് ചുറ്റും 10 കിലോ മീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിക്കണമെന്നുണ്ട്. പക്ഷേ കേരളത്തിലെ ഭരണാധിപതികള്‍ ഒന്നും ചെയ്തില്ല. ജനങ്ങളുടെ മരണവും സ്വത്തിന്റെ നാശവും അവര്‍ക്ക് വിഷയമല്ല.
ഇത്തവണ തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം ആവിശ്യത്തിലധികം മഴതന്നു. തുലാവര്‍ഷത്തില്‍ ആകെ നമ്മള് പ്രതീക്ഷിക്കുന്നത് 48 സെന്റീമീറ്റര്‍ മഴയാണ്. എന്നാല്‍ തുലാം പകുതി വരെ ലഭിച്ചത് 49.5 സെന്റീമീറ്റര്‍ മഴ. കേരളം ആകെ പ്രതിക്ഷിക്കുന്നത് 3000 മില്ലീമീറ്റര്‍ മഴയാണ്. അതില്‍ കൂടുതല്‍ ലഭിക്കുമെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. വേനല്‍മഴ വേറെയും. മഴവെള്ളം ശദ്ധീകരിച്ച് നല്‍കേണ്ട വനങ്ങള്‍, മലകള്‍, പുഴകള്‍, കാവുകള്‍, വയലുകള്‍, ചതുപ്പുകള്‍ എല്ലാം നഗരവികസനത്തിന്റെ മറയില്‍ ടൈല്‍സ് പാകിയും, സമുച്ചയങ്ങള്‍ നിര്‍മ്മിച്ചും ശേഖരണ നിക്ഷേധ സ്തംഭങ്ങള്‍ ആക്കി മാറ്റി. ചുരുക്കിപറഞ്ഞാല്‍ പ്രകൃതിയെ നമ്മള് കുത്തിനോവിച്ചു. ക്ഷമ നശിച്ച പ്രകൃതി പ്രതിക്ഷേധിച്ചു. നിലമ്പൂര്‍ കാടുകളും, കവളപ്പാറ, പോത്ത്കല്ല് കുന്നുകളും, പാതാര്‍ അങ്ങാടിയും കുടിയേറ്റ കര്‍ഷകന്റെയോ, കര്‍ഷക മുതലാളിമാരുടെയോ, പാതിരിമാരുടെയോ അല്ല. അത് മലദൈവങ്ങളുടെ കൈലാസവും, വനവാസികളുടെ കേദാരവും ആണ്. അത് പ്രകൃതി അര്‍ത്ഥ ശങ്കക്കിടയില്ലാതെ തെളിയിച്ച് തരുന്നതാണ് ഈ പാഠങ്ങള്‍?
(9895190208)
പ്രതികരിക്കാൻ ഇവിടെ എഴുതുക: